Sunday, September 19, 2010

ഒറ്റ കുബൂസ് വിപ്ലവം

പണ്ട് പണ്ട് ഫുകുവോക ഒറ്റ വൈക്കോല്‍ വിപ്ലവം നടത്തി.
അതെന്തു പണ്ടാരം ആണ് എന്നൊന്നും ചോദിക്കരുത് അറിയില്ല എന്തോ പുല്ലു വച്ചുള്ള അഭ്യാസം അത്രമാത്രം മനസിലാക്കുക (പരീക്ഷക് വെറും ഒരു മാര്‍ക്കിന്റെ ചോദ്യം
പേര് മാത്രം പഠിച്ചാ മതി ഒരു മാര്‍ക്ക്‌ നമ്മടെ പേപ്പറില്‍ വീഴും )

ഏതായാലും ആ പേര് പഠിച്ച അന്നേ തൊടങ്ങീതാ പൊറത്ത്‌ പറയാന്‍ കൊള്ളുന്ന ഒരു വിപ്ലവം എന്‍റെ പേരിലും അതെ പോലെ ഉണ്ടാക്കണം എന്ന് (പുറത്ത് പറയാന്‍ പറ്റാത്ത ഒരു പാട് വിപ്ലവങ്ങള്‍ എന്‍റെ പേരില്‍ ഉണ്ട് കൂടാളിയില്‍ വന്നാല്‍ പാണന്‍മാര്‍ വാഴ്ത്തി പാടുന്നത് കേള്‍ക്കാം )

ആ അത്യാഗ്രഹം ഇപ്പൊ സാധിച്ചിരിക്കുന്നു വെറുതെ കളയുന്ന കുബൂസ് കൊണ്ട് ഞാന്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയതിലെത്തുകയും അതിന്‍റെ ഫലമായി മെസ്സില്‍ ഒരൊറ്റ പീസ്‌ കുബൂസു പോലും ബാക്കി വരാതിരിക്കുകയും ചെയ്യുന്നു.
അതിന്‍റെ അഫ്ടെര്‍ എഫെക്റ്റ് ആയ മെസ്സ് ബാലന്‍സ് കൊണ്ട് ഞാനും അത്യാവശ്യം ലാ വിഷ് ആയി നടക്കുന്നു .


മധ്യ കിഴക്ക് ദേശത്ത് ഒരു വിധം എല്ലാ മെസ്സിലും രാത്രി കുബൂസ് തന്നെയാരിക്കും ഡിന്നര്‍(ഇതൊന്നും കാശുള്ളവര്‍ക്ക് ബാധകമല്ല)
ഒരു റിയാലിന് പത്തെണ്ണം(ഖത്തറില്‍ ഇങ്ങനെയാ മറ്റിടങ്ങളില്‍
എങ്ങിനെയാ )കിട്ടുന്ന മറ്റേതു സാധനം ഉണ്ട് ഈ ഉലകില്‍
എനിക്കൊക്കെ എന്ത് കറി ആണേലും രണ്ടു എണ്ണത്തില്‍ കൂടുതല്‍ കേറില്ല
എന്നാല്‍ ഒറ്റ ഇരുപ്പിന് അഞ്ചെണ്ണം തിന്നുന്ന മോയ്തീന്മാരും ഉണ്ട്.

എങ്ങനെ പോയാലും പിറ്റേന്ന് രാവിലെ നോക്കിയാല്‍ ഡിസ്കസ് ത്രോ ഡിസ്ക് പോലെ കിടക്കുന്ന കുബൂസുകള്‍ വേസ്റ്റു ബോക്സിനെ മെനകെടുത്താന്‍ കെടപുണ്ടാകും.
ഒരു പാട് പേര്‍ ഇതില്‍ പല പരീക്ഷണങ്ങളും നോക്കി ബ്രേക്ക് ഫാസ്ടിനു ഉപയോഗിക്കാന്‍ ശ്രമിച്ചു.ചിലര്‍ വെള്ളം നനച്ചു ഫ്രയിംഗ് പാനില്‍ ഇട്ടു ചിലര്‍ ഓവനില്‍ വച്ച് പുകച്ചു
ഒന്നും കാര്യമില്ല ഈ സാധനം തൊണ്ടേന്നു ഇറങ്ങത്തില്ല.

ഈ കുബൂസ് ഇവരെ കൊണ്ട് എങ്ങനേലും തിന്നിപ്പിച്ചാലെ പ്രഭാത ഭക്ഷണത്തിന് വരുന്ന ഭീമമായ തുക ലാഭിക്കാന്‍ കഴിയൂ ആ ലാഭം ഉപയോഗിച്ചേ എനിക്ക് ദോഹ സിനിമേല്‍ വരുന്ന പടങ്ങള്‍ കാണാന്‍ പറ്റൂ .ബാകി വരുന്ന കുബൂസിനെ പറ്റി ചിന്തിച് എനിക്ക് ടെന്‍ഷന്‍ ആയി.
ഒരു ദിവസം പഴക്കമുള്ള
ഒണക്ക കുബൂസിനെ എങ്ങനെ ഉപയോഗ പ്രദം ആക്കാമെന്ന് പലരോടും ചോദിച്ചു
സകല കുരിപ്പിനും മറുപടി തരുന്ന ഗൂഗിള്‍ അമ്മായി കുബൂസിനെ പറ്റിചോദിച്ചപ്പോള്‍ എന്നെ നോക്കി ളകളകളകളക കാണിച്ചു
ഗൂഗിളിന്റെ അച്ഛനും അച്ഛച്ചനും കൈയ്യോടെ ഞാനും തെറി വിളിച്ചു

ഉത്തരം കിട്ടാന്‍ ചാത്തന്മാരെ വിട്ടു തരാന്‍ കൊളപ്പുള്ളി അപ്പന് ഒരു ഈന്തപനയോലയും വിട്ടു

അങ്ങിനെ നിരാശാ ജനകമായ ആ വേളയില്
അല്ലെങ്കില്‍ ആ സന്ദര്‍ഭത്തില്
അല്ലെങ്കില്‍ ആ നിമിഷത്തില്
അതും അല്ലെങ്കില്‍ ആ ഡാഷില്
എനിക്കൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ കിട്ടി

ഷേക്കുമാര്‍ കുബൂസ് നെയ്യില്‍ മുക്കി പോരിച്ചാണ് തിന്നുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്‌.(റിപ്പോര്‍ട്ട്‌ കേരള പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ പോലെ
പച്ച കളവാണെന്ന് പിന്നെ അറിഞ്ഞു ഒരു ഷേക്കും കുബൂസു കാലോണ്ട്‌ പോലും തൊടില്ലത്രേ )

എന്തായാലും എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി

നെയ്യ് എന്ന സാധനം വാങ്ങിയാല്‍ എന്റെ ആപ്പീസ് പൂട്ടും അത് മൊതലാവില്ല
ഒടനെ നെക്സ്റ്റ് ബെസ്റ്റ് ആള്‍ട്ടര്‍ നേറ്റീവ് ആയ വെജിറ്റബിള്‍ നെയ്യില്‍ കേറി പിടിച്ചു .
സംഗതി കലക്കി ഇപ്പൊ കുബൂസ് തിന്നാന്‍ ആര്‍ക്കും കറി പോലും വേണ്ട
അങ്ങനെ കുബൂസ് വിപ്ലവം ജയിച്ചു
മാത്രമല്ല എല്ലാ വര്‍ഷവും സെപ്തംബര്‍ 12 കുബൂസ് വിപ്ലവ സ്മരണ ദിവസമാകും എന്നും പ്രഖ്യാപിച്ചു

ഇതാ ഒണക്ക കുബൂസ് പാചക വിധി .
ഞാന്‍ റിച്ചാള്‍ട്‌സ്ടാള്‍ മാന്‍ ഫാനാ അത് കൊണ്ട് ഈ ഒപ്പേറെഷന്‍ സിസ്റ്റം തികച്ചും സൌജന്യം ആര്‍ക്ക്കും ഭേദഗതി വരുത്തി ഉപയോഗിക്കാം അധോഗതി ആയാല്‍ ഞാന്‍ ഉത്തരവാദി നഹീ


വേണ്ട സാധനങ്ങള്‍

കുബൂസ്
അസീല്‍ /ഡാല്‍ഡാ
പഞ്ചസാര
നോണ്‍ സ്ടിക് പാന്‍
ഗ്യാസ് സ്ടൌവ്
ലൈറ്റര്‍
പണ്ടാര വിശപ്പ്‌
ആക്രാന്തം (ആവശ്യത്തിനു )

അഭ്യാസം ഇങ്ങനെ

ആദ്യം സ്ടൌവ് കത്തിച് ഫ്രയിംഗ് പാന്‍ വച്ച് പുക വരുമ്പോള്‍ കുബൂസ് ഇട്ടു അതിനു മേലെ അര സ്പൂണ്‍ അസീല്‍ ഒഴിച് നന്നായി തടവി നേരെ മറച്ചിട്ടു ആ ഭാഗത്തും അര സ്പൂണ്‍ അസീല്‍ പുരട്ടുക
അത് വരെ മേക്കപ്പ് ഇല്ലാത്ത രജനീ കാന്തിനെ പോലെ ഇരുന്ന കുബൂസ് ഫുള്‍ മേക്കപ്പില്‍ വന്ന സ്റ്റൈല്‍ മന്നനെ പോലെ ആയിട്ടുണ്ടാകും
ഇനി അതിന്റെ മേലെ കുറച്ചു പഞ്ചസാര കൂടി വിതറുക
സംഭവം റെഡി
കിടിലന്‍ ടേയ്സ്റ്റ് ടൈമും ലാഭം (ഒരു മൂന്ന് മിനുറ്റ് മാത്രമേ ഇതുണ്ടാക്കാന്‍ എടുക്കൂ )

പിന്നെ അസീല്‍ ഇടുമ്പോള്‍ ശ്രദ്ധിച്ചാല്‍ സംഭവം ഒരു ടിന്‍ അസീല്‍ ഒന്നര മാസം എത്തിക്കാം (6 പേര്‍ക്ക് )


കാശുള്ളവര്‍ക്ക് വേണേല്‍ ഇതും ടെസ്റ്റ്‌ ചെയ്യാം

Wednesday, September 15, 2010

റേറ്റിംഗ് ഉള്ള ചാട്ടങ്ങള്‍

അടുത്ത കാലത്തായി നടന്ന രണ്ടു പ്രധാന ചാട്ടങ്ങളെ കുറിച്ചാണ് പറയുന്നത്
ജയില്‍ ചാട്ടത്തെകാള്‍ പ്രാധാന്യം നേടിയ രണ്ടു ചാനല്‍ ചാട്ടങ്ങള്‍


ഇതിനു മുമ്പും ഒരു പാട് പേര്‍ ചാടിയിട്ടുണ്ട് അതൊന്നും "വാര്‍ത്ത‍" പോയിട്ട് " വാ" പോലും ആയില്ല .
ഉദാഹരിച്ചാല്‍ ഏഷ്യാനെറ്റില്‍ നിന്നും പണ്ടേ ചാടിയ സനല്‍ പോറ്റി (ഇപ്പൊ എവിടാണാവോ നല്ലൊരു മനിസനാര്‍ന്നു കുറച്ചു നാള്‍ മുമ്പ് വരെ
ജീവനില്‍ കണ്ടിരുന്നു)അത് കഴിഞ്ഞു പ്രമോദ് ,ഭഗത്,വേണു (മൂന്നിനേം മാത്തുക്കുട്ടിച്ചായന്‍ പൊക്കി മനോരമേല്‍ കെട്ടി )പിന്നെ ഏഷ്യാനെറ്റിനോട് ജയ് ഹിന്ദും പറഞ്ഞു പോയ
(പോയതോ സഹികെട്ട് ഓടിച്ചതോ) എന്നറിയില്ല മോഹനേട്ടന്‍
(അധികം കളിച്ചാല്‍ ഏഷ്യാനെറ്റിലെ മോഹനനെ കൊണ്ട് അഭിമുഖം നടത്തിക്കും എന്ന് പറഞ്ഞാല്‍ ഒരു മാതിരി പെട്ടവരൊക്കെ അടങ്ങും)അങ്ങിനെ പലരും
പക്ഷെ അതിനൊന്നും കിട്ടാത്ത പ്രാധാന്യം നേടിയ രണ്ടു ചാട്ടങ്ങളാണ് സര്‍വ ശ്രീ നികേഷ് അവര്കളുടെതും പൈങ്കിളി ശ്രീ ശ്രീകണ്ഠന്‍ നായരുടെതും .

ആദ്യം ചാടിയത് ഇന്ത്യവിഷത്തിന്റെ ജീവാത്മാവും
പരമാത്മാവും ന്യൂസ്‌ ‌ നൈറ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ നികേഷ് കുമാരന്‍ അവര്‍കളാണ്
ഇതിയാനാണ് വാര്‍ത്ത വായിക്കുമ്പോള്‍ പേനയുടെ ആവശ്യമെന്ത് കോട്ടില്ലാതെ വാര്‍ത്തയില്ല, വിരല്‍ എങ്ങിനെ കടിക്കണം ,വിരല്‍ ചൂണ്ടുന്നതെങ്ങിനെ മുന്നില്‍ കിട്ടുന്നവരെ എങ്ങിനെ കൊല്ലണം,അവരുടെ ക്ഷമ അളക്കുന്നതെങ്ങിനെ "കേള്‍ക്കുന്നുണ്ടോ" എന്ന വാക്കിന്‍റെ വിവിധ രീതിയിലുള്ള പ്രോനൌന്‍സേഷന്‍
തുടങ്ങി വാര്‍ത്താ വായനാ മാനിഫെസടോ ഉണ്ടാക്കിയത് .

ആദ്യം തന്നെ പാല് കൊടുത്ത കൈയ്ക്ക് കടിച്ചു കൊണ്ടാണ് ഇദ്ദേഹം പുതിയ ഒരു വാര്‍ത്താ സംസ്കാരത്തിന് തുടക്കം കുറിച്ചത് അതോടെ ചാനല്‍ തുടങ്ങാന്‍ കഷ്ടപെട്ട കുഞ്ഞാലി സായിവിന്‍റെ കാര്യം കട്ട പൊകായായി .
അത് വരെ ഫ്രീസറില്‍ വച്ച ചോക്കോ ബാറ് പോലെയുണ്ടായിരുന്ന ജനാബ് കുഞ്ഞാലി രജീനാ മാഡം ഓണ്‍ എയര്‍ ആയപ്പോ വെയിലത്ത്‌ വച്ച ഐസ് ക്രീം പോലെ ഉരുകി ഒലിച് ഇല്ലാണ്ടായി.
പണക്കാട്ടുന്നു കോയീ ബിരിയാണീം സുലൈമാനീം ഒന്നിച്ചിരുന്നു ബെയ്ചോണ്ടിരുന്ന മുനീര്‍ ഡോക്ടറും കുഞ്ഞാലി സായിവും അതോടെ തിലകനും അമ്മയും പോലായി അല്ലെങ്കില്‍ ലാലിനേം അഴീകൊടിനേം പോലായി .

അന്നൊക്കെ നികേഷിനെ സഹിച്ച മുനീര്‍ സാഹിബിനെയും വഴിയാധാരമാകിയാണ് നികേഷ് ചാനലില്‍ നിന്നും ചാടിയത് .
ഇടിവെട്ടിയ മുനീറിനെ പാമ്പുകടിക്കാന്‍ കുഞ്ഞാലീ സായ്വും സ്വന്തം ചാനലുമായി വരുന്നുണ്ട്
മുനീറിന്റെ കാര്യം പോക്കാ ഓന്റെ ഇന്ത്യാ വിഷതിന്റെം

രണ്ടാമത്തെ ചാട്ടം നവ തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവും
പൈങ്കിളി,പച്ച ചിരി ,ഗുഡ് ബൈ എന്നിവയുടെ പിതാവും ആയ
ശ്രീ ശ്രീ (അ )ശ്രീകണ്ഠന്‍ നായരുടെതാണ്.ഏഷ്യാനെറിനെ ഏഷ്യാനെറ്റ്‌ ആക്കിയത് അങ്ങേര്‍ ഒറ്റ ഒരാളാണ് ഏഷ്യാനെറ്റിലെ എല്ലാ ജനപ്രീയ പരിപാടികള്‍ക്ക് പിന്നിലെയും കറുകറുത്ത കൈ നായരുടെതാണ്
ഒടുവിലായി സ്റ്റാര്‍ സിങ്ങരടക്കം.
നായര്‍ സാര്‍ തന്നെ നടത്തുന്ന അല്ല തുള്ളുന്ന നമ്മള്‍ തമ്മില്‍ എഴുന്നൂറ്റി അമ്പത് എപ്പിസോടാണ് പിന്നിട്ടത് .

നൂറു നൂറ്റമ്പതാളേ എല്ലാ ആഴ്ചയും വിളിച്ചു വരുത്തുകയും ആരെ കൊണ്ടും ഒന്നും പറയാന്‍ സമ്മതിക്കാതെ ചാടി ചാടി കളിക്കുന്നതും ആണ് നായരുടെ ഷോ. എന്നാലും നല്ല റേറ്റിങ്ങ് ഉണ്ടായിരുന്നു ഇത്നെക്കാള്‍ നല്ല വിഷയം സംവദിക്കുന്ന കണ്ണാടിയെക്കാള്‍ .

സാധാരണ എല്ലാരെയും "ആക്കുന്ന "രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന നായരെ അടുത്ത കാലത്ത് യുവ താരം രാജുമോന്‍ ഒന്ന് ഇരുത്തി
നായര് രാജൂനോട് ഹൈ ടെക് ആണോന്നു ചോദിച്ചു
രാജു മനസിലായില്ല എന്ന് പറഞ്ഞു
നായര് പരമാവധി പുച്ഛം മുഖത്ത് വാരി തേച് വിശദീകരിച്ചു ട്വിട്ടര് പോലുള്ളവയില്‍ കേറി വിളയാടാരുണ്ടോ
രാജുമോന്‍ നായരേക്കാള്‍ പത്തിരട്ടി പുച്ചനാള്‍ട്ടിയോടെ തിരിച്ചു ചോദിച്ചു ട്വിട്ടരും ഫേസ് ബുക്കും ഹൈടെക് ആണെന്ന് ആരാടോ കോപ്പേ തന്നോട് പറഞ്ഞത്അതൊക്കെ വെറും ലോ ടെക് ആണെടോ എന്ന്
നായര് ചമ്മി പോയി
(പണ്ട് സുരേഷിനോട് കളിച്ച മൈനയെ പോലെ )
പക്ഷെ നായര്‍ക്ക് അതൊന്നും പ്രശനമേ അല്ല പണ്ടാര തൊലികട്ടിയാണ് .
നായര് പോയതോടെ ഏഷ്യാനെറ്റിന്റെ കളസം കീറുമെന്നാ തോന്നുന്നത് .

തല്ക്കാലം നായരുടെ ഗ്യാപ് അടകാന്‍ ജഗദീഷിനെ ഇറക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ്
ജഗദീശന്‍ ഇപ്പൊ മൈക്ക് കിട്ടിയാല്‍ കൊന്നാലും വിടാതെ,വാചക കസര്‍ത്തും ഹിന്ദി പാട്ടും ഒക്കെയായി മനുഷ്യരെ പരമാവധി വെറുപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കാണാന്‍ മ ബു ലുക്ക്‌ ആണെങ്കിലും അതല്ല എന്ന് കാണിക്കാനുള്ള പെടാപാട് (കണ്ടാ ഒരു ലുക്ക്‌ ഇല്ലന്നെ ഉള്ളൂ അണ്ണന്‍ എംകോം ഒന്നാം റാങ്കാ)

നായരും കുമാറും പോയത് മാതൃഭുമി യുടെ പിറക്കാനിരിക്കുന്ന ചാനലുകുട്ടിക്കരികിലെക്കാണെന്നും അതല്ല മനോരമയുടെ പുതിയ അവതാരത്തിലെക്ക് ആണെന്നും
ഒക്കെ ഓലകള്‍ വരുന്നുണ്ട് . ഏതായാലും മലയാളം മൊഴിയാന്‍ പത്തു പന്ത്രണ്ടു ചാനല് കൂടി റെഡി ആകുന്നു അണിയറയില്‍ .
കുഞ്ഞാലി വക ,മുരളി വക, മാതൃഭൂമി വക ,ജോസഫ്‌ വക ,ചിലപ്പോ ഒന്ന് നടേശ ഗുരു വകയും ഉണ്ടാവും

സഹിക്കുക തന്നെ

Monday, September 13, 2010

തോമാച്ചന്‍ കലക്കി സതീശന്‍ ചമ്മി (ഉവ്വോ ....അല്ലെ )ഉച്ചക്ക് ഭീകര തലവേദന എന്നും പറഞ്ഞു ആപ്പീസിന്നു ഊരിയത് ലോട്ടറി വിവാദം ജീവനോടെ കണ്ടു കൈയ്യടിക്കാം കൂക്കി വിളിക്കാം
എന്നൊക്കെ കരുതിയാ മച്ചൂ
പക്ഷെ പണ്ട് സോമന്‍ ഊളയായി എന്ന് പറഞ്ഞ പോലെ ഞാനും (കണ്ടോണ്ടിരുന്ന നാട്ടാമൈ കൂട്ടം മൊത്തത്തില്‍ ) ഊ ............... .......................... (അണ്‍ പാര്‍ലിമെന്‍ററി ആണ് വായീ വരുന്നത് ) ആയിപ്പോയി
ഒരു പരിക്കൂം ഇല്ലാതെ തോമാച്ചനും സതീശനും ഊരിപ്പോയി .
അവരെ കുടുക്കാന്‍ ഒരു കൂതറ കൊസ്റ്റ്യനും ഒരു പത്ര താടിയും ചോദിചൂം ഇല്ല
അവരായിട്ടു ഒന്നും പറഞ്ഞൂം ഇല്ല (പിന്നെ അവര്‍ക്ക് വേറെ പണിയില്ലേ )

എന്തായാലൂം സതീശന്‍ സാറിനു ഒരു കാര്യം മനസ്സിലായി തോമാച്ചന്‍ പുലിയാണെന്ന്
വെറും പുലിയല്ല ഒരു സിം ഹം

ഇന്ത്യാ വിഷത്തിലോ മാത്തുക്കുട്ടി വിഷത്തിലോ ഇരുന്നു വാചകം അടിക്കുംപോലെയല്ല തോമാച്ചനോട് മുട്ടാന്‍ ഡബിള്‍ ചങ്ക് വേണം

ഈ ലോട്ടറി വിവാദം ഉണ്ടായി മൂന്നാം നാള്‍ പൊത്തകം ഇറക്കി ഓണത്തിനിടക്ക് ചെറിയോരു പുട്ട് അല്ല പുസ്തക കച്ചോടം നടത്തിയ ഗടിയാ തോമാച്ചന്‍
കേരള ലോട്ടറി നിയമം അല്ല
ഇന്ത്യന്‍ ലോട്ടറി നിയമം അല്ല ഇനി
ശൂന്യാകാശ ലോട്ടറി നിയമതീനു ചോദിച്ചാലും തോമാച്ചന്‍ മണി മണിയായി ഉത്തരം പറയും ഏതു പാതിരാത്രിയും അതാ തോമാച്ചന്‍

സംവാദം ഒരു സംഭവം ആയില്ലെങ്കിലും
ഇതിന്റെ ആകെ തൊക 68 : 32 എന്നനിലയില്‍ തോമാച്ചന്‍ നേടി
ഏതായാലും സതീശന്‍ വന്നോണ്ട് 32 ശതമാനം എങ്കിലും കിട്ടി മാനം രക്ഷിച്ചു
വേറെ ആരുണ്ട് പ്രതിപക്ഷതൂന്ന്
വന്നു വാദിക്കാന്‍ ഉമ്മച്ചനെ വിളിച്ചതാ തോമാച്ചന്‍
ഗടി പറഞ്ഞു സംവാദത്തിനു പോകാന്‍ പാടില്ലാന്നു മാര്‍പാപ്പ പറഞ്ഞൂന്ന്
അങ്ങനെ സ്കൂട്ടായി

പിന്നെ ആര് ഹസ്സന്‍ കോയയോ ശബ്ദം ശരിയല്ല എന്ന് പറഞ്ഞു മുങ്ങും
ഷാനവാസിക്ക എംപി ആയതില്‍ പിന്നെ ഈ വക കലാപരിപാടി ഒന്നും താല്പര്യമില്ല
ആര്യാടന്‍ ലോട്ടറി എന്ന് കേട്ടിട്ടുണ്ടെങ്കിലും
അത് കടിക്കോ അല്ല അതിനെ
കറി വെക്കാന്‍ പറ്റോ എന്നന്നും അറീല്ല
അപ്പൊ പിന്നെ നേര്‍ച്ച കോഴീ സതീശന്‍ സാര്‍ തന്നെ

അരിയെത്ര എന്ന് ചോദിക്കുമ്പം സതീശേട്ടന്‍
പയര് ഇത്ര
പയര്‍ എവിടെ ഉണ്ടാകുന്നു
അതിന്റെ ശാസ്ത്ര നാമം എന്ത്
എന്നൊക്കെ പറഞ്ഞു തരും
കേന്ദ്ര ചട്ടത്തെ പറ്റി ചോദിച്ചാ ചട്ടക്കാരിയിലെത്തും .

ഒരു ചോദ്യം കാഷിനുള്ളത് ഉണ്ടായിരുന്നു തോമാച്ചന്‍ വക

ഓരോ സംസ്ഥാനോം അവരവര ലോട്ടറി വിറ്റാ പോരേന്ന്

അല്ല പോരെ

Sunday, September 12, 2010

ഹമ്പഡി ഹംപീ ഞമ്മള കൊനേരു ഹംപീ


ഇന്നലെ ഞാനൊരു ഗമണ്ടക്കന്‍ സ്വപനം കണ്ടു വെറും ഗമണ്ടക്കന്‍ അല്ല ഗമഗമ ഗമണ്ടക്കന്‍ സ്വപ്നം
അത് തീരാതിരിക്കാന്‍ ഞാന്‍ മൂത്രം ഒയിക്കാന്‍ പോലും എണീറ്റില്ല ആരാ സ്വപ്നത്തില്‍ വന്നത്‌ന്നാ നമ്മടെ
കൊനേരു ഹമ്പി (എന്തോരു കിട്ക്കാച്ചി പേരാ അല്ലെ )
നമ്മടെ അല്ല എന്‍റെ

(ഞാനും ഓളും നിന്നാ ഹാക്സോ ബ്ലേഡും ബത്തക്കയും പോലെ ഇണ്ടാവുംന്നു അസൂയകാര്‍ പറയും അത് കണ്ടൂടാഞ്ഞിട്ടാ ഞാന്‍ നന്നാവുന്നത് കണ്ടൂടാഞ്ഞിട്റ്റ് )പണ്ട് മാത്രുഭൂമി സ്പോട്സ് പേജില്‍ വന്നിരുന്ന ഓളെ ഫോട്ടം മൊത്തം ഞാന്‍ മുറിച്ച് പുസ്തകത്തില്‍ ഒട്ടിച്ചിരുന്നു (ആരോടും പറയണ്ട ലിന്‍സ ഡാവന്‍ പോര്‍ട്ടിന്റെയും
കിമ്മിന്റെയും കുടെ മുറിച്ചിരുന്നു )


ആ കൊനേരു മോളാണ് ഇന്നലെ എന്‍റെ സ്വപ്പ്നത്തില്
അതും പട്ടു പാവടെം ഉടുത്ത്
ഹോ എനിക്ക് ഇപ്പോളും രോജാമം വരുന്നു കൊനേരു മാത്രം
വിത്ത്‌ ഔട്ട്‌ താടി അപ്പന്‍ ആന്‍ഡ്‌ ചെസ്സ്‌ ബോര്‍ഡ്‌
ആനന്ദ ലബ്ദിക്കെനിയെന്തു വേണം

എനിക്ക് ചെസ്സെന്താ
ആനയെതാ
കുതിര ഏതാ
കുട്ടി ചാത്തന്‍ ഏതാ
ഒന്നും അറിയില്ലെങ്കിലും ഞാനൊരു കിസ്സ്‌ കൊടുത്തു
കിസ്സ് കൊടുതപ്പം ഓളെ ബട്ട കണ്ണട
എന്നെ മൂക്കിന്റെ പാലത്തിനു കൊണ്ടു അത് ശങ്കര്‍ സിമന്റ് കൊണ്ടു ഇന്ടാക്കിയതൊന്നും അല്ലല്ലോ
നല്ലോണം വേദനിച്ചു
ഞാന്‍ ഓളോട് പറഞ്ഞു ഇന്റെ ബട്ട കണ്ണട നമ്മക് മാറ്റാം ഞാന്‍ 300 റിയാലിന് കണ്ണിന്ടാത്ത് ബെക്കണ ലെന്‍സ് ബാങ്ങി തരാം ഓള് സമ്മതിക്കാന്‍ പോയതാ അപ്പോഴാ ന്‍റെ ബട്കൂസ് മൊബീല്‍ ആറെ മുപ്പതിന്റെ ഒടുക്കത്തെ അലാറം അടിച്ചത്
എന്റെ ഫോണായിപ്പോയി വേറെ വല്ലോന്റെയും ആണെങ്കില് അപ്പൊ തന്നെ ഞാനത് കുത്തി പൊട്ടിച് കാട്ടില്‍ കളഞ്ഞേനെ.


അല്ല ചങ്ങായിമാരെ ആര്കെങ്ങിലും ഓളെ പറ്റി ബല്ല ബിബരോണ്ടാ
ഓള മങ്ങലം കയിഞ്ഞിക്ക്‌ണാ
ഞമ്മക്ക് ഓളെ കെട്ടാന്‍ പറ്റോ .....

Thursday, September 9, 2010

Sai Baba Tricks Completely Exposed.

കുമ്പിടി സ്വാമിയും കൂട്ടുകാരും

ഒരു സുഹൃത്തുമായി ഇന്നലെ ആള്‍ദൈവങ്ങളെ പറ്റി സംസാരിക്കേണ്ടി വന്നു. അങ്ങേരു വിശ്വാസിയാ ഒരു അമ്മ ദൈവത്തിന്‍റെ ഫക്തന്‍(

ഭ യെക്കാള്‍ നല്ലത് ഫ തന്നെയാ )

അവനോടു തര്‍ക്കിച്ചു തര്‍ക്കിച്ചു അവനെ ഒരു കരക്കെത്തിച്ചു എന്നാലും സമ്മതിക്കുന്നില്ല പണ്ടാരകാലന്‍

പണ്ട് ഈ പറഞ്ഞ അമ്മ ദൈവത്തിന്‍റെ വിരല്‍ തൊട്ടാല്‍ വെള്ളം മധുരിക്കുന്നതിന്റെ സയന്‍സ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ക്യാമ്പുകളിലും വിജ്ഞാനോത്സവതിന്റഭാഗമായും കാണിക്കാറുണ്ടായിരുന്നു സ്വീറ്റെക്സ് എന്ന ഒരു അലോപ്പതി ഗുളിക ചെയ്യുന്ന ഒരു കാര്യമായിരുന്നു അത് (ഈ സ്വീറ്റെക്സ് പൊടിച്ചു കൈയീ തേച്ചാ ചുരുങ്ങിയത് ഇരുപതു ഗ്ലാസ് വെള്ളമെങ്കിലും മധുരിപ്പിക്കാം )

ഇനി വേറൊരു സാധനമുണ്ട് കര്‍ണാടകത്തില്‍ സായീ ബോബി

ഇയാളുടെ മുടിയില്‍ വേണമെങ്കില്‍ ഒരാള്‍ക്ക് ഒളിച്ചിരിക്കാം

ആള്‍ദൈവങ്ങളുടെ അപ്പോസ്തലനായ ഈ മുടി ബാബക്ക് വിദഗ്ധനായ ഒരു മജീഷ്യന്റേതില്‍ കവിഞ്ഞ കഴിവോ എന്തെങ്കിലും അദ്ഭുതസിദ്ധികളോ ഒന്നുമില്ലെന്ന് ഏതു സാധാരണക്കാരനും മനസിലാക്കാനുള്ള തെളിവുകള്‍ എ ടി കോവൂരും പ്രേമാനന്ദ്ജിയും കണ്ടെത്തി പ്രസിദ്ധപെടുത്തിയിട്ടുണ്ട്

എന്നിട്ടും നാള്‍ക്കുനാള്‍ കൂപ മണ്ടൂപങ്ങളുടെ ജാഥ വൈറ്റ് ഫീല്‍ടിലെക്ക് ഒഴുകുന്നു

സായി വെറും വട്ട പൂജ്യമായ കുമ്പിടി സ്വാമിയാനെന്നു തെളിയിക്കുന്ന ചില സംഭവങ്ങള്‍ ഇതാ

പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ വച്ച് സായിബാബയുടെ നേരെ വധശ്രമം നടന്നു. അക്രമികളുടെ വെട്ടും കുത്തുമേറ്റ് അംഗരക്ഷകരില്‍ രണ്ടുപേര്‍ തട്ടി പോയി . രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസിന്റെ വെടിയേറ്റ് അക്രമികള്‍ നാലുപേരും മരിച്ചുവീണു. എന്നിട്ടും ഗൂഢാലോചനയുടെ രഹസ്യമറിയാന്‍ സായിബാബക്കു സാധിച്ചില്ല. കുറ്റവാളികളെ കണ്െടത്താന്‍ പോലീസുകാര്‍ വരേണ്ടിവന്നു. ഇയാള്‍ക്ക് വല്ല ബോധോം ഉണ്ടായിരുന്നെങ്കില്‍ അക്രമികളായ കൊലയാളികളെ തന്റെ ആസ്ഥാനത്ത് അന്തേവാസികളായി താമസിപ്പിക്കില്ലായിരുന്നു. കുറ്റവാളികളെ കണ്െടത്താന്‍ പോലീസോ പോലീസ് നായയോ വേണ്ടിവരില്ലായിരുന്നു. വല്ല അമാനുഷിക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കില്‍ പുട്ടപര്‍ത്തിയിലും പരിസരത്തും അഞ്ഞൂറിലേറെ പോലീസുകാരെ കാവല്‍ നിര്‍ത്തേണ്ടിവരില്ലായിരുന്നു. ഈന്ത പനപോലെ മുടി ഉണ്ടായിരുനെങ്കില്‍ ഞാനും ആയേനെ ഒരു സ്വാമി

1993-ല്‍ ഹൈദറാബാദില്‍ സത്യസായിബാബ ട്രസ്റിന്റെ വകയായി ഒരു കല്യാണമണ്ഡപം അന്നത്തെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു വേദിയില്‍വെച്ച് സായിബാബ അന്തരീക്ഷത്തില്‍ നിന്ന് ഒരു സ്വര്‍ണച്ചെയിനെടുത്ത് കല്യാണമണ്ഡപം രൂപകല്‍പന ചെയ്ത ശില്‍പിക്ക് സമ്മാനിക്കുകയുണ്ടായി. ഉദ്ഘാടന പരിപാടി ദൂരദര്‍ശന്‍ വിഭാഗം ഫിലിമില്‍ പകര്‍ത്തിയിരുന്നു. പ്രസ്തുത വീഡിയോ ചിത്രം സായിബാബയുടെ 'അമാനുഷികത'യുടെ എല്ലാ രഹസ്യവും പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമത്രെ. സായിബാബ തന്റെ ഒരടുത്ത അനുയായിയില്‍നിന്ന് സ്വര്‍ണച്ചെയിന്‍ കൈവശപ്പെടുത്തുന്നതും അത് തന്ത്രപൂര്‍വം കൈയിലെടുക്കുന്നതും അതില്‍ വ്യക്തമായി കാണാം. പക്ഷെ ഈ പരിപാടി ക്രൂര ദര്‍ശന്‍ പ്രക്ഷേപിച്ചില്ല കോടിക്കണക്കിന് മനുഷ്യരെ വഴിതെറ്റിക്കുന്ന ബാബയുടെ 'ദിവ്യാദ്ഭുത'ത്തിന്റെ നിജസ്ഥിതി കാണികള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന ഈ പരിപാടി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചില്ല. എന്നാല്‍ കല്യാണമണ്ഡപം ഉദ്ഘാടനപരിപാടി യുടെ വീഡിയോ ശ്രീ പ്രേമാനന്ദ്ജി സംഘടിപ്പിക്കുകയും അത് രാജ്യ വാപകമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു

ശൂന്യതയില്‍നിന്ന് ഭസ്മവും സ്വര്‍ണമോതിരവും ഒലക്കേടെ മൂടും എടുക്കാന്‍ കഴിയുന്ന ഇങ്ങേര്‍(ഒരു മുഴുവന്‍ ഒലക്ക ഇയാള്‍ ശൂന്യതയില്‍ നിന്നും പുറത്തെടുത്താല്‍ ഞാന്‍ പോയി ശിഷ്യപെടാം )എന്തിനു മരുന്നും മറ്റു വസ്തുക്കളും കാശ് കൊടുത്തു വാങ്ങുന്നു . പുട്ടപര്‍ത്തിയിലെ ഇങ്ങേരുടെ ആശുപത്രിയില്‍ സ്വദേശത്തുനിന്നു മാത്രമല്ല, വിദേശത്തുനിന്നും മരുന്ന് വരുത്തുകയാണ് ചെയ്യുന്നത്.

ഇതിലും രസകരമായ സംഭവം കോവൂരാശാന്‍ കൊടുത്ത ഒരു പണിയാണ്
അതിങ്ങനെയാണ്

"വിശ്വവിഖ്യാതമായ സൈക്കോ വാച്ച് കമ്പനിയുടെ ഉടമ പുതിയ മെച്ചപ്പെട്ട ഒരിനം വാച്ച് നിര്‍മിച്ചു. കൂടുതല്‍ പരിശോധനയ്ക്കും സൂക്ഷ്മനിരീക്ഷണത്തിനുമായി അത് തന്റെ സേഫില്‍ ഭദ്രമായി സൂക്ഷിച്ചു.

ഒഴിവുകാലത്തൊരിക്കല്‍ ഇന്ത്യയിലായിരിക്കെ ആകാംക്ഷാപൂര്‍വം പുട്ടപര്‍ത്തി സന്ദര്‍ശിച്ചു. തന്റെ ഭക്തര്‍ക്കിടയില്‍ ജപ്പാന്‍കാരനായ മാന്യനെ കണ്ട സത്യസായിബാബ അദ്ദേഹത്തെ തന്റെ അടുത്തേക്ക് വിളിച്ചു. അന്തരീക്ഷത്തില്‍നിന്ന് ഒരു പൊതിയെടുത്ത് അദ്ദേഹത്തിന് കൊടുത്തു. അത് തുറന്നുനോക്കിയ വാച്ചുനിര്‍മാതാവ് അദ്ഭുതസ്തബ്ധനായി. ടോക്കിയോവില്‍ തന്റെ സേഫില്‍ ഭദ്രമായി സൂക്ഷിച്ച പുതിയ ഇനം വാച്ചായിരുന്നു അത്. പേരും വിലയും കുറിച്ചിട്ട ലേബലിലോ അതിന്മേലുണ്ടായിരുന്ന സില്‍ക്ക് റിബണിലോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല. അതോടെ സൈക്കോ കമ്പനിക്കാരന് സത്യസായിബാബയുടെ ദൈവിക കഴിവുകളെ സംബന്ധിച്ച സംശയങ്ങളെല്ലാം നീങ്ങി. അയാള്‍ സായിബാബയുടെ പാദങ്ങളില്‍ പ്രണമിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തു. അങ്ങനെ ആ ജപ്പാന്‍കാരന്‍ സായിബാബയുടെ ഉത്തമ ഭക്തനായിത്തീര്‍ന്നു.

ടോക്കിയോവില്‍ മടങ്ങിയെത്തി തന്റെ സേഫ് പരിശോധിച്ചപ്പോള്‍ താന്‍ സൂക്ഷിച്ച വാച്ച് അവിടെ ഉണ്ടായിരുന്നില്ലെന്നത് സൈക്കോ കമ്പനിക്കാരനെ കൂടുതല്‍ ആശ്ചര്യഭരിതനാക്കി. നിബിഡമായ തലമുടിയുള്ള, ദൈവികത തോന്നിക്കുന്ന ഒരാള്‍ ഒരു ദിവസം ഓഫീസില്‍ വന്ന് സേഫുതുറന്ന് വാച്ചുമായി തിരിച്ചുപോയതായി പേഴ്സണല്‍ സെക്രട്ടറി അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അദ്ഭുതം പതിന്മടങ്ങ് വര്‍ധിച്ചു''- ഇന്ത്യാ ഗവണ്‍മെന്റ് മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എസ്. ഭാഗവതം എം.എസ്.സി, ഡി.എ.എസ്.സി, പി.എച്ച്.ഡി മലയാളനാട് വാരികയില്‍ എഴുതിയ ലേഖനത്തില്‍ ചേര്‍ത്തതാണ് പ്രസ്തുത സംഭവം.(ഞാന്‍ മലയാള നാട് മാസിക കണ്ടിട്ടുപോലും ഇല്ല ഇത് കൊവൂരാശന്റെ ഒരു ലേഖനത്തിലെ വരികളാണ് )

നമ്മുടെ എ.ടി. കോവൂര്‍ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ തീരുമാനിച്ചു. അങ്ങനെ പുട്ടപര്‍ത്തി സന്ദര്‍ശിച്ച ജപ്പാന്‍കാരന്റെ പേരും വിലാസവും അറിയിക്കാനാവശ്യപ്പെട്ട് കോവൂര്‍ 1973 സെപ്തംബര്‍ 11-നു ഡോക്ടര്‍ ഭാഗവതത്തിന് കത്തെഴുതി. രണ്ടു മാസം കഴിഞ്ഞിട്ടും ഭാഗവതം പ്രതികരിച്ചില്ല. അതിനാല്‍ കോവൂര്‍ ശ്രീലങ്കയിലെ ജപ്പാന്‍ എംബസിയില്‍നിന്ന് സൈക്കോ വാച്ച് നിര്‍മാതാവിന്റെ വിലാസം ശേഖരിച്ചു. തുടര്‍ന്ന് 1973 ഒക്ടോബര്‍ 30-ന് സൈക്കോ വാച്ച് നിര്‍മാതാക്കളായ ഹട്ടോറി ആന്റ് കമ്പനി ലിമിറ്റഡിന്റെ പ്രസിഡന്റ് ഷോജി ഹട്ടോറിക്ക് ഒരു കത്തയച്ചു. അതില്‍ ഡോ. ഭാഗവതം ഉദ്ധരിച്ച കഥ ചേര്‍ത്ത ശേഷം നാലു കാര്യം അന്വേഷിച്ചു:

1. നിങ്ങളോ നിങ്ങളുടെ ഏതെങ്കിലും പാര്‍ട്ണര്‍മാരോ എപ്പോഴെങ്കിലും ഇന്ത്യയിലെ സത്യസായിബാബയെ സന്ദര്‍ശിച്ചിട്ടുണ്േടാ?

2. താങ്കള്‍ക്കോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണര്‍ക്കോ സായിബാബ അന്തരീക്ഷത്തില്‍നിന്ന് വാച്ച് ഉണ്ടാക്കി സമ്മാനിച്ചിട്ടുണ്േടാ?

3. താങ്കളോടോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണറോടോ താങ്കളുടെ പേഴ്സണല്‍ സെക്രട്ടറി ഒരപരിചിതന്‍ സേഫ് തുറന്ന് വാച്ച് എടുത്തുകൊണ്ടുപോയതായി പറഞ്ഞിട്ടുണ്േടാ?

4. താങ്കളോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണര്‍മാരോ സത്യസായിബാബയുടെ ഭക്തനാണോ?

സൈക്കോ കമ്പനി ഉടമ ഷോജി ഹട്ടോറി 1973 നവംബര്‍ 8-ന് കോവൂരിന്റെ കത്തിന് മറുപടി അയച്ചു. അതില്‍ താനോ തന്റെ പാര്‍ട്ണര്‍മാരോ സായിബാബയെ അറിയില്ലെന്ന് അറിയിക്കുകയും നാലു കാര്യങ്ങളും തീര്‍ത്തും നിഷേധിക്കുകയും ചെയ്തു.

എ.ടി. കോവൂര്‍ പ്രസ്തുത മറുപടിയുടെ ഫോട്ടോകോപ്പിയോടൊപ്പം ഡോക്ടര്‍ ഭാഗവതത്തിന് കത്തയച്ചു. അതില്‍ ഷോജി ഹട്ടോറിയോ അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാരോ അല്ലാത്ത ആരെങ്കിലുമാണ് മലയാളനാടിലെ ലേഖനത്തില്‍ വിവരിച്ച സംഭവത്തിലെ കഥാപാത്രമെങ്കില്‍ അയാളുടെ പേരും വിലാസവും അറിയിക്കാനാവശ്യപ്പെട്ടു. അതിനും മറുപടി ഉണ്ടായില്ല. അതിനാല്‍ എ.ടി. കോവൂര്‍ ഈ സംഭവങ്ങളെല്ലാം വിവരിച്ചു ടൈംസ് ഓഫ് ഇന്ത്യയിലെഴുതി. അതോടെ ഡോ. ഭാഗവതം രംഗത്തുവന്നു. 1976 നവംബര്‍ 29-ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു വിശദീകരണക്കുറിപ്പെഴുതി. അതില്‍ താന്‍ അങ്ങനെ ഒരു സംഭവം അറിയില്ലെന്നും അങ്ങനെ ഒരു ലേഖനം ഇംഗ്ളീഷിലോ മറ്റേതെങ്കിലും ഭാഷയിലോ എഴുതിയിട്ടില്ലെന്നും മലയാളം തനിക്കറിയില്ലെന്നും വരുത്താനാണ് ശ്രമിച്ചത്.(ഇത് ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ ഉള്ളതാന്നെ ഇതിലെ കൊല്ലം തെറ്റാണെന്ന് പറഞ്ഞു ആരും എന്നെ കൊല്ലാന്‍ വരരുത് )

ഇങ്ങനെ ഒരു പാട് സംഭവങ്ങള്‍ പക്ഷെ ഇപ്പൊ സായി ആശാന്‍ അങ്ങനെയുള്ള അഭ്യാസ പ്രകടനങ്ങള്‍ക്കൊന്നും മുതിരാറില്ല എന്ന് തോന്നുന്നു
പിന്നെ കേരളത്തില്‍ സന്തോഷ്‌ മാധവന്‍റെയും തോക്ക് സാമിയുടെയും (ഹിമവല്‍ സാമി ഓര്‍ക്കുന്നില്ലേ അയാള്‍ ഇപ്പൊ ബ്ലോഗ്‌ തുടങ്ങി എന്ന് അരൂരാശാന്‍ പറഞ്ഞു ലിങ്കും അയച്ചു തന്നു )ദിവ്യാ ജോഷിയുടെയും (ആയമ്മ ചത്ത്‌ പോയീ ) പ്രശ്നങ്ങള്‍ക്ക് ശേഷം
ഒരു പാട് ജിന്നുമ്മമാരുടെയും ഉപ്പാപ്പമാരുടെയും എടപാട് തീര്‍ന്നു
പോയല്ലോ


എന്നാലും കേരളമല്ലേ ഇതൊക്കെ ശക്തമായി തിരിച്ചു വരും
ഇതിന്റെ മറ്റൊരു ഭാഗമാണ് ടീവിയില്‍ നിത്യേനെ കാണുന്ന കുബെര്‍ കുഞ്ചി വലംപിരി ശങ്ക് പിന്നെ രുദ്രാക്ഷമാല (പണ്ട് സഞ്ജയന്‍ ഇതിനെ പറ്റി രുദ്രാക്ഷ മഹാത്മ്യം എന്നൊരു കഥ എഴുതിയിരുന്നു ഏതോ ഒരു ക്ലാസ്സില്‍ അത് മലയാളം പാഠപുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു ) തുടങ്ങിയ പരസ്യങ്ങള്‍
ഇതിനു അവസാനമില്ല
ഞാനും ഒരു ഗതിയും ഇല്ലെങ്കില്‍ ഇത് പോലൊന്ന് തട്ടി കൂട്ടും നോക്കിക്കോ

ഇതാ സായിയുടെ അഭ്യാസ വീഡിയോ ഈ ലിങ്കില്‍ ക്ലിക്ക് ചെയൂ
http://www.youtube.com/watch?v=Yblhsr1O4IQ
http://www.youtube.com/watch?v=Yblhsr1O4IQ

Wednesday, September 1, 2010

വളച്ചു പക്ഷെ ഒടിഞ്ഞു

കുറച്ചുനാളായി
സീ പീ ഐ സഖാക്കള്‍ക്ക് കുശുമ്പ്
തു ടങ്ങിയിട്ട്
എന്ത് ചെയ്താലും
എങ്ങിനെ ചെയ്താലും സീ പീ എമ്മിനെ കുറ്റം പറയുക
ഇപ്പൊ അവര്‍ക്കൊരു നല്ല പണി കിട്ടി
മാധ്യമങ്ങളുടെ വക !!
വെളിയത്തിന്റെ കഷ്ടകാലതിനാ അയാള്‍ക്ക് ഗൌരിയമ്മയോട് പ്രേമം തോന്നിയത്
ചാനലുകള്‍ക്ക് മുന്നില്‍ വച്ച് പ്രണയാഭ്യര്‍തന നടത്തുകയും ചെയ്തു ശ്രീ വെളിയംജി .

പക്ഷെ ഗൌരി അമ്മച്ചി
സിനിമയിലെ വില്ലനോട്
നായിക കാച്ചുന്ന ഒരു ഡയലോഗും കാച്ചി .
പെട്ടില്ലേ പുലി കേസരികളായ സീ പീ ഐ ക്കാര്‍


ഇപ്പൊ പുതിയ മാധ്യമ കഥയും ആയി ഇറങ്ങി ഇരിക്കുകയാ
വെളിയത്തിനെ വളച്ചൊടിച്ചു
വെളിയം പറഞ്ഞതല്ല
ചാനല് കൊടുത്തത്
വെളിയത്തെ കൊണ്ട് പറയിച്ചതാണ്
ആ തരത്തിലുള്ള ചോദ്യത്തിന്റെ മറു പടി ആയിരുന്നു അത് .
തുടങ്ങി ഒരു നൂറു പ്രസ്താവനകള്‍

ഇപ്പൊ മുണ്ടാട്ടമില്ല ബുജികള്‍ക്കൊന്നിനും


ഞങ്ങള്‍ ഇത്ര നാളും മാധ്യമ സിന്‍ഡികെറ്റുകളെ പറ്റി പറയുമ്പോള്‍ പുച്ഛം ആയിരുന്നല്ലോ ഐ സഖാക്കള്‍ക്ക്
ഇപ്പൊ എന്തായി ആകെ നാറിയില്ലേ
ഗൌരിയമ്മ പഞ്ഞത് കേട്ടില്ലേ
വെളിയം
വെളിവില്ലാതെ
വള
വളാ
വര്‍ത്താനം
പറയുകയാണെന്ന്
വേലിയില്‍ ഇരുന്ന
ഗൌരിയമ്മയെ
എടുത്ത്
വേണ്ടാതെ മനോരമയില്‍
വച്ചപ്പോള്‍ സമാധാനമായില്ലേ
അനുഭവിച്ചോ അനുഭവിച്ചോ

Saturday, August 28, 2010

സേവിങ്ങ്സ്

ഞാന്‍ താമസിക്കുന്ന വില്ലയുടെ തൊട്ടു മുന്നിലെ പണി സ്ഥലത്ത് വച്ചാണ് ഞാന്‍ തിരുവനന്തപുരത്തുള്ള രവിയെ കണ്ടത്
ഒരു ലക്ഷം രൂപ കൊടുത്താ ആ മാന്യ മഹാ ദേഹം വിസ ഒപ്പിച്ചത്
എങ്ങനേലും കേറി വന്നാ
ഇവിടെ നിന്ന് ഉണ്ട കൊണ്ടുപോകാം എന്ന് വിചാരിച്ചത്രേ !!
നാട്ടില്‍ വാര്‍ക്ക പണിയുടെ മേസ്ത്രി ആയിരുന്നു പോലും ദിവസം 450 രൂപ കൃത്യമായി കിട്ടും പണിക്ക് ആണെങ്കില്‍ ഒരു ക്ഷാമവും ഇല്ല ഒരു ഫ്ലാറ്റിന്റെ പണി കിട്ടിയാല്‍ കുറച്ചു മാസത്തേക്ക് നിക്കാനും ഇരിക്കാനും സമയം കിട്ടില്ല
അങ്ങനെ ഉണ്ടുറങ്ങി ജീവിച്ചപ്പോഴാണ് തന്‍റെ സേവനം ദുഫായിലാണ് ആവശ്യം എന്ന് മൂപ്പര്‍ തിരിച്ചറിഞ്ഞത് പെട്ടന്ന് ഒരു ബോധോദയം പിന്നെ അതിനുള്ള ശ്രമങ്ങളാ
അവസാനം പോയി ഒരു നല്ല എജെന്റിന്റെ മുന്നില്‍ തല വെച്ച് കൊടുത്തു
എജെന്റിനെ കുറ്റം പറയാന്‍ പറ്റില്ല ഒരാള്‍ എന്നെ പറ്റിക്കൂ എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു വന്നാല്‍ അയാള്‍ എന്ത് ചെയ്യും അയാളും ഒരു മനുഷ്യനല്ലേ അയാള്‍ക്കും കാണില്ലേ പ്രാരാബ്ദം അങ്ങിനെ 800 റിയാല്‍ ശമ്പളവും ഓവര്‍ ടൈമും (അങ്ങിനെ ആണത്രെ ദല്ലാള്‍ പറഞ്ഞത് )

ഇവിടെ വന്നപ്പോ കുറ്റം പറയരുത് നല്ല പണിയും ഓവര്‍ ടൈമും ഉണ്ട് പക്ഷെ
എങ്ങിനെ കളിച്ചാലും 1000 റിയാല്‍ മുട്ടില്ല
ഇപ്പൊ രവിയേട്ടന്റെ കൃമികടിയൊക്കെ മാറി
54 ഡിഗ്രി ചൂടിന്റെ കുളിരില്‍ പണിയുമ്പോള്‍ ഇപ്പൊ കുറ്റ ബോധം
പക്ഷെ അത് ആ മഹാന്‍ പ്രകടിപ്പിച്ചില്ല
എന്നിട്ട് ഒരു തത്വ ചിന്ത എനിക്ക് പകര്‍ന്നു തരികയും ചെയ്തു
''അതേയ് മോനെ നമ്മള്‍ നാട്ടീ പണിതാ നമ്മക് സേവിങ്ങ്സ് ഉണ്ടാകില്ല ഇവിടെയാകുമ്പോ അനാവശ്യ ചെലവുകള്‍ ഒന്നും ഇല്ലാതെ
സേവിങ്ങ്സ് നടക്കും ''
ആശാന്‍ വന്നിട്ട് ഇപ്പൊ രണ്ടു കൊല്ലമായി ഉണ്ടാക്കിയ സേവിങ്ങ്സ് മുഴുവന്‍ വിസക്ക് വേണ്ടി എടുത്ത ലോണ്‍ അടവിലെക്ക് പോയീ
ഇനീം ഒരു രണ്ടു മാസം കൂടി കഴിഞ്ഞാല്‍ ആ കടം തീരും
അത് കഴിഞ്ഞാല്‍ നാട്ടില്‍ പോകും എന്നിട്ട് വീണ്ടും ഒന്നേന്നു തുടങ്ങും

കൂതറ ഗഡി
അങ്ങനെ വിളിക്കാം അല്ലെ അയാളെ

ഇങ്ങനെ ഒരു മൂന്നാല് പേരെ നാട്ടില്‍ കിട്ടിയാല്‍ വിസ വിറ്റ് ജീവിക്കാമായിരുന്നു

Thursday, August 26, 2010

മാവേലി നാട് മാഹീ

എല്ലാരും ഓണം കഴിഞ്ഞതോടെ
കുടിയന്‍ മാരുടെ പിറകെയാ
ചലകുടി കരുനാഗപള്ളി എന്നൊക്കെ പറഞ്ഞു ആകെ ആവേശം തന്നെ
നിങ്ങള്‍ മറന്ന ഒരു കണക്കും കൂടിയുണ്ട് അത് എന്റെ
ശാന്ത സുന്ദര കണ്ണൂരിന്റെതാണ്
ചിലപ്പോള്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനം എന്റെ ജില്ലക്കയിരിക്കും കാരണം ഞങ്ങള്‍ക്ക് ഒന്നാം തീയതി പ്രശ്നമല്ല
ശ്രീ നാരായണ ജയന്തി പ്രശ്നമല്ല
കേരളാ ബീവരെജെസിന്റെ കുടിക്കുന്നതിനു മുന്നേ കൊല്ലുന്ന കാശു വേണ്ട
അവരുടെ തിണ്ണ നെരങ്ങേണ്ട ക്യു നിക്കണ്ട
ഒന്നും മനസിലായില്ലലോ
അതാ പറഞ്ഞത് ഞങ്ങള്‍ കണ്ണൂര്കാര്‍ക്ക് മാത്രം കിട്ടിയ കുടി കിടപ്പ് അവകാശം സുഹൃത്തുക്കളെ രോമാഞ്ചം കൂടാതെ
ആവേശം കൊള്ളാതെ
ആ പേര് എനിക്ക് പറയാന്‍ പറ്റില്ല
ആ പുണ്യ ഭൂമിയാണ്‌ മക്കളെ കണ്ണൂരില്‍ നിന്നും വെറും എട്ടു രൂപയുടെ അകലത്തില്‍ കിടക്കുന്ന മഹാ മാഹി (ആപേര് പറയുമ്പോള്‍ പശ്ചാത്തലത്തില്‍ സിംബലും ജാസും ഡ്രമ്മും മുഴങ്ങുത് ഞാന്‍ ഇവിടെ കേട്ടൂ പുളകം കൊണ്ടു)
മാഹിയെ കുറിച്ച് പറയുകയാണെങ്കില്‍ മാഹിയുടെ ആഭ്യന്തര വരുമാനം കണ്ണൂരിലേക് ഉള്ള കള്ള് കച്ചവടമാണ്
കേരളത്തില്‍ മുന്നൂറു രൂപക്ക് കിട്ടുന്ന തീ തൈലം അവിടെ തൊണ്ണൂറു രൂപക്ക് കിട്ടും (മാഹിക്കാരുടെ വിചാരം മുന്നൂറി നേക്കാള്‍ വലുതാണ്‌ തൊണ്ണൂറ് എന്നാ ഹി ഹി )
ഒരു ചെറിയ പ്രദേശത്ത് ഏകദേശം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍
നൂറിനുമേല്‍ മദ്യ ഷാപ്പുകള്‍ ഹോ
എഴുതുമ്പോള്‍ തന്നെ കൈ വിറക്കുന്നു
അതും മൂന്നിലൊന്നു പൈസക്ക്

ഇത് വായിക്കുന്നവര്‍ വിശ്വസിക്കുമോ എന്നറിയില്ല എണ്പതു രൂപക്ക് ഫുള്‍ ബോട്ടില്‍ കിട്ടുന്ന സ്ഥലം ലോകത്തില്‍ വേറെ എതുണ്ട് ?!!!!!!!!

എന്തായാലും ഞാന്‍ പെണ്ണ് കേട്ടുന്നെങ്കില്‍ അത് മഹീന്നു തന്നെ
Thursday, August 19, 2010

എമര്‍ജന്‍സി എക്സിറ്റ്

എമര്‍ജന്‍സി എക്സിറ്റ്അശോകേട്ടന്റെ കടയിലേക്ക് കയറുമ്പോഴാണ് അപ്പന്‍റെ വിളി ജിയോന്‍റെ മൊബൈലിനെ വക്കാ വക്കാ പാടിച്ചത്‌
ഓ റൂമില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം എന്നും പറഞ്ഞത് ചുവന്ന സ്വിച് അമര്‍ത്തി ഉടന്‍ വീണ്ടും വിളി വന്നു
ഇയാളെ കൊണ്ട് ഞാന്‍ തോറ്റെന്നും പറഞ്ഞു അവന്‍ ഫോണ്‍ എടുത്തു
ഹലോ
ആപ്പാ ഞാന്‍ റൂമിലെത്തി വിളിക്കാം
എന്ന് ഒറ്റ ശ്വാസത്തില്‍ പറയുന്നതിനിടയ്ക്ക് അപ്പന്‍റെ കരച്ചില്‍ ഫോണിനു പുറത്തേക്ക് തെറിച്ചു വീണു
"'ഡാ മോനെ അമ്മയ്ക്ക് എന്തോ പറ്റീടാ മിണ്ടുന്നില്ല'' നീ പെട്ടന്ന് വരണം.അവന്‍ ഫോണ്‍ എനിക്ക് തന്നു കരയാന്‍ തുടങ്ങി ഞങ്ങള്‍ മാറി മാറി അപ്പനെ വിളിച്ചു സംസാരിച്ചു. കുഴപ്പമില്ലെടാ എന്നവനെ ആശ്വസിപ്പിച്ചു .
നാട്ടില്‍ പോണം എനിക്ക് നാട്ടില്‍ പോണം ഒരേ വാശിയിലാണ് ആശാന്‍ .ഇപ്പൊ കരഞ്ഞേക്കും എന്ന് തോന്നി

ഉച്ചക്ക് രണ്ടര. നോമ്പ്കാലം ഓഫിസുകള്‍ എല്ലാം ഉച്ചക്ക് ഒരു മണിയ്ക്ക് അടയ്ക്കും
പിന്നെ രാത്രി ഏഴു മണിക്കേ തുറക്കൂ
ഈ സമയത്ത് എങ്ങനെ ടിക്കെറ്റ് ഒപ്പിക്കും എങ്ങനെ കുറൂജ് എടുക്കും എവിടെ പോയി അറബീനെ കാണും .
ഷാജുവേട്ടനും രണ്ധീരും സാറിനെ വിളിക്കുന്നു
സാര്‍ അറബീനെ വിളിക്കുന്നു
പട്ടാമ്പി നിസാര്‍ ട്രാവല്‍ എജെന്‍സിയിലെക്ക് പറക്കുന്നു
വിനോദേട്ടന്‍ കുറൂജിനായി ഓടുന്നു
ആകെ ജകപൊക .
സാറ് പറഞ്ഞു ഖത്തര്‍ രാജാവിനെ വിളിചായാലും ജിയോനെ നാടിലെത്തിക്കും

അങ്ങനെ സംഭവബഹുലമായ
നാല് മണിക്കൂറുകള്‍ .
മൂന്ന് പായ്കറ്റ് വില്‍സ് ,
നൂറ്റി അമ്പത് രൂപയുടെ qtel കാര്‍ഡ്‌ ,
ഭാഗ്യം ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഓണ്‍ ടൈം ആണ്
11 .20 നു അവന്‍ പോകും
നമ്മുടെ പ്രിയ ജിയോ

Friday, April 30, 2010

ജിയോപ്പന്‍ എന്ന പ്രതിഭാസം

നമുടെ നാട്ടില്‍ ഈയിടെ ചുവന്ന മഴ പെയ്തില്ലേ
കിണര്‍ താണ്‌പോയില്ലേ അത്പോലെ ഖത്തര്‍ നിവാസികള്‍ക്ക് കിട്ടിയ ഒരു വന്‍ പ്രതിഭാസം (ആഭാസമല്ല കേട്ടോ?) ആകുന്നു ജിയോ എന്ന കണ്ണൂരുകാരന്‍ (ഞാനും കണ്ണൂര് കാരനാ)
ആകെ നാല് നാലരയടി കഷ്ടിച് ഉയരവും പത്ത് നൂറ്റിയിരുപത് കിലോ തൂക്കവും (നൂറില്‍ മുക്കാല്‍ ശതമാനവും volks wagon beetle body പോലത്തെ വയറാണ്)
സൂര്യപ്രകാശവും കാറ്റും അലര്‍ജിയാണ് അതിനാല്‍ ഭൂരിഭാഗം സമയവും റൂമിനുള്ളില്‍ തന്നെയായിരിക്കും.
ഓര്‍ക്കുട്ട് ആണ് ജീവിതം (അതിലൂടെ ആശാന്‍ ജീവിത സഖിയെയും കണ്ടെത്തി)രാവിലെ 5 മണിമുതല്‍ അത് തുറന്നു വച്ച് ഓണ്‍ലൈനില്‍ വരുന്ന ഇരകളെ പിടിക്കുകയാണ് തൊഴില്‍
കല രാഷ്ട്രീയം സാഹിത്യം തുടങ്ങിയവയുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും അതുള്ളവരുടെ സൈറ്റില്‍ കയറി cut&paste ചെയ്ത് ആള്‍കാരെ തന്റെ പണി സ്ഥലത്തേക് ആകര്‍ഷിക്കും (ഈ cut ചെയ്ത് paste ചെയ്യുന്നത് എന്താണെന്ന് വായിച്ചു നോക്കുക പോലും ഇല്ല ആശാന്‍ )
എന്നാലും ലോകത്തിലുള്ള സകലതിനെ കുറിച്ചും വളവള പറയും
പിന്നെയുള്ള ഒരു പ്രത്യേകത ഈ നായ ബോംബ്‌ കണ്ടുപിടിക്കുന്നത് പോലെ
കുഴല്‍ കിണര്‍ വെള്ളം കണ്ടെത്തുന്നത് പോലെ ലോകത്തിലുള്ള സകല നേഴ്സ്മാരെയും
എങ്ങനെയെങ്ങിലും വളച് പോകറ്റില്‍ ആക്കും (ഈ കാര്യത്തില്‍ കുടുംബ പാരമ്പര്യമുണ്ട്)
എന്നാലും ആള് വളരെ നല്ലവനാണ് ഉദാരനാണ് കോടീശ്വരനാണ്
ഇയാളെ qatar ഇല് എവിടെ വച്ചെങ്കിലും കാണുകയാണെങ്കില്‍ ഒരു നല്ല നമസ്കാരം കൊടുത്ത് ശിഷ്യപെടുക (കൂടെ പെണ്ണുങ്ങള്‍ ആരെങ്ങിലും ഉണ്ടെങ്കില്‍ വേണ്ട ഉടന്‍ സ്കൂടാകുക)

Thursday, April 29, 2010

ബോബികുട്ടന്‍ ഒരു മഹാ സംഭവം

നമ്മുടെ ബോബികുട്ടന്‍ ഒരു നിഷ്കളങ്കനാണ് ,സല്സ്വഭാവിയാണ് സര്‍വോപരി ശുദ്ധനാണ്
സാധാരണ കാണുന്ന ഒരു ദുശീലവും അവനില്‍ കടന്നുകൂടിയിട്ടില്ല (ക്രിസ്ത്യാനികള്‍ക്ക് അപമാനം)എന്നാല്‍ അസാധാരണമായ ഒന്ന് ഉണ്ട് താനും അതിലേക്ക് വരുന്നതിനു മുന്‍പ്‌
അല്പം അവനെ പറ്റി
ഒരു സോപ്പ് ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമാകി ഗിന്നസ് റെക്കോര്‍ഡ്‌ നേടി (പാവം പട്ടാമ്പി നിസാര്‍ ലുലുവില്‍ നിന്നും ഓഫറില്‍ വാങ്ങിയ പിയേര്‍സ് പാക്കില്‍ ആയിരുന്നു പരീക്ഷണം)
ബോഡി സ്പ്രേ 15 ദിവസം കൊണ്ടും
1li detol 10 ദിവസം കൊണ്ടും കാലിയാക്കും
ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള ലോട്ട് ലൊടുക്കു സാധനങ്ങളുടെ expiry നോക്കാലാണ് മെയിന്‍ ഹോബി
എല്ലാ മല്ലു പ്രവാസികളും സ്പോണ്സര്‍ കഴിഞ്ഞാല്‍ പിന്നെ നന്ദിയോടെ സ്മരിക്കുന്ന ലുലുവില്‍ (അതൊരു തെറ്റാണോ?)പോയാലോ? ഞങ്ങള്‍ food items തപ്പി എടുക്കുന്ന തിരക്കിലാകുമ്പോള്‍ നമ്മുടെ ബോബികുട്ടന്‍ pril,detol,harpik തുടങ്ങിയ അവന്റെ നിത്യോപയോഗ സാധങ്ങള്‍ വാരികൂട്ടുന്ന തിരക്കിലായിരിക്കും.ഒരിക്കല്‍ ഹാര്‍പിക്കില്‍ expiry date ഇല്ല എന്നുപറഞ്ഞു അവന്‍ യുസഫാലിയെ കുറെ തെറി പറഞ്ഞു
ഇത്രയും വൃത്തിയുള്ളവന്‍ ഇന്ന് വയറിളകി കിടക്കുകയാണ് കാരണം അവന്റെ സ്വന്തം പ്രില്‍ (പണ്ട് മീന്‍ കഴുകുമ്പോള്‍ അതില്‍ പ്രില്‍ ഒഴിക്കാന്‍ നോക്കി എന്ന് ശത്രുവായ കൊളക്കാട് ജിയോ പറയുന്നുണ്ട്)
ഭക്ഷണം കഴിക്കുന്നതിനു മുന്‍പ്‌ 5 തവണ പ്രില്‍ ഇട്ടു പാത്രം കഴുകും അങ്ങനെ അല്പാല്പം പ്രില്‍ അകത്തു ചെന്ന് അവന്‍ പടമായി

ഇനിയെങ്കിലും അവനിതൊരു പാഠമാകട്ടെ

onnum nadakkilla

Õßøái ÉÞ{ÏJßÜáUÕV ºÞV‚AÞøÞÏß; µâæ¿ÏáUÕV §çMÞÝᢠÎá~¢Äßøß‚á¢. 段c çµø{ çµÞYd·Øí ®K ØbÉíÈJßæa ÕVJÎÞÈ ÏÞÅÞVÅc¢ §ÄÞÃí.®WÁß®ËßW ©IÞÏßøáK çµø{ çµÞYd·ØßÈá (æصcáÜV) ÉßKÞæÜÏÞÃá ÈßÜÈßWMá çÈÞAß ç¼ÞØËí d·âMᢠÎÞÃß ÕßÍÞ·ÕáÎÞÏß ÜÏßAÞæÈÞøáBáKÄí. Éçf, ÏáÁß®ËßW ÄæKÏáU ÉßU, ç¼AÌí ÕßÍÞ·B{áÎÞÏß §ÈßÏᢠø¾í¼ßMá ØÞÇcÎÞÏßG߈. ÈßÏÎØÍÞ ÄßøæE¿áMßÈá ÎáXÉÞÏß §Èß ¥Äá È¿AÞÈáU ØÞÇcÄÏᢠÕßÆâøÎÞÃí.

‘വ്യാജസമ്മിതിയുടെ നിര്‍മിതി

കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തുനിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമമാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ കാലം ക്യാമറ കളവു പറയില്ലെന്നതാണ് പുതിയ കാഴ്ച്ചപാട്. എങ്ങനെയാണ് മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് ഗൌരവമായ പഠന വിഷയമാണ്. ഈ മേഖലയില്‍ മലയാളത്തില്‍ അധികം പഠനങ്ങള്‍ വന്നിട്ടില്ല. ആ കുറവ് നികത്തുന്നതാണ് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ ‘വ്യാജസമ്മിതിയുടെ നിര്‍മിതി’എന്ന പുസ്തകം.
പ്രശാന്തേട്ടന്‍ എന്ന നല്ല സുഹൃത്തിന്റെ വാക്കുകള്‍
കൂടുതല്‍ അറിയാന്‍ sputnicnetwork.blogspot.com

യു ടൂ പീ ജെ ജോസഫ്

അങ്ങനെ ഇത്ര നാളും എല്ലാ കോമാളിതരങ്ങളും കാണിച്ചുകൂട്ടി കടിച് തൂങ്ങി നീന്ന്നതിന് ശേഷം ജോസഫ് ആശാന്‍ മറുകണ്ടം ചാടുന്നു നല്ലത്
അങ്ങേരു
മറുകണ്ടം ചാടുന്നത് പേടിച് ബാലകൃഷ്ണപിള്ള മോനെയും വിളിച് കാന്ഗ്രസ്സിലേക് ഓടാന്‍ നോക്കുന്നുണ്ട്, വേറൊരു അച്ഛന്‍ കുറെ നാളായി മകനെ തിരിച് കയറ്റാന്‍ പഠിച്ച പണി 18+3 ഉം നോക്കുന്നുണ്ട്. ചാണ്ടി അടുക്കുമ്പോള്‍ തൊമ്മന്‍ അകലും.അതാ അതിന്റെ kandeeshanaality അത് ഇപ്പോഴും കൈയ്യാല പുറത്തെ തേങ്ങാ തന്നെ .
ജോസഫ് അച്ചായന്‍ പോയത് കൊണ്ട് ആര്‍കും ദോഷമില്ല എന്നാലോ സുരേന്ദ്രന്‍ പിള്ളക്കും പീ സീ തോമാ സാറിനും ഗുണമുണ്ട് താനും അതല്ലേ അവര്
ലയന സമ്മേളനം വളരെ വേഗം കഴിയാന്‍ മുട്ടിപായി പ്രാര്തിക്കുന്നത്
ലയന സമ്മേളനം കഴിഞ്ഞാല്‍ ഒടന്‍ തന്നെ യു ടുബില്‍ നിന്നും ലയനം പടം കണ്ടു നിര്‍വൃതി അടയും