Saturday, August 28, 2010

സേവിങ്ങ്സ്

ഞാന്‍ താമസിക്കുന്ന വില്ലയുടെ തൊട്ടു മുന്നിലെ പണി സ്ഥലത്ത് വച്ചാണ് ഞാന്‍ തിരുവനന്തപുരത്തുള്ള രവിയെ കണ്ടത്
ഒരു ലക്ഷം രൂപ കൊടുത്താ ആ മാന്യ മഹാ ദേഹം വിസ ഒപ്പിച്ചത്
എങ്ങനേലും കേറി വന്നാ
ഇവിടെ നിന്ന് ഉണ്ട കൊണ്ടുപോകാം എന്ന് വിചാരിച്ചത്രേ !!
നാട്ടില്‍ വാര്‍ക്ക പണിയുടെ മേസ്ത്രി ആയിരുന്നു പോലും ദിവസം 450 രൂപ കൃത്യമായി കിട്ടും പണിക്ക് ആണെങ്കില്‍ ഒരു ക്ഷാമവും ഇല്ല ഒരു ഫ്ലാറ്റിന്റെ പണി കിട്ടിയാല്‍ കുറച്ചു മാസത്തേക്ക് നിക്കാനും ഇരിക്കാനും സമയം കിട്ടില്ല
അങ്ങനെ ഉണ്ടുറങ്ങി ജീവിച്ചപ്പോഴാണ് തന്‍റെ സേവനം ദുഫായിലാണ് ആവശ്യം എന്ന് മൂപ്പര്‍ തിരിച്ചറിഞ്ഞത് പെട്ടന്ന് ഒരു ബോധോദയം പിന്നെ അതിനുള്ള ശ്രമങ്ങളാ
അവസാനം പോയി ഒരു നല്ല എജെന്റിന്റെ മുന്നില്‍ തല വെച്ച് കൊടുത്തു
എജെന്റിനെ കുറ്റം പറയാന്‍ പറ്റില്ല ഒരാള്‍ എന്നെ പറ്റിക്കൂ എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു വന്നാല്‍ അയാള്‍ എന്ത് ചെയ്യും അയാളും ഒരു മനുഷ്യനല്ലേ അയാള്‍ക്കും കാണില്ലേ പ്രാരാബ്ദം അങ്ങിനെ 800 റിയാല്‍ ശമ്പളവും ഓവര്‍ ടൈമും (അങ്ങിനെ ആണത്രെ ദല്ലാള്‍ പറഞ്ഞത് )

ഇവിടെ വന്നപ്പോ കുറ്റം പറയരുത് നല്ല പണിയും ഓവര്‍ ടൈമും ഉണ്ട് പക്ഷെ
എങ്ങിനെ കളിച്ചാലും 1000 റിയാല്‍ മുട്ടില്ല
ഇപ്പൊ രവിയേട്ടന്റെ കൃമികടിയൊക്കെ മാറി
54 ഡിഗ്രി ചൂടിന്റെ കുളിരില്‍ പണിയുമ്പോള്‍ ഇപ്പൊ കുറ്റ ബോധം
പക്ഷെ അത് ആ മഹാന്‍ പ്രകടിപ്പിച്ചില്ല
എന്നിട്ട് ഒരു തത്വ ചിന്ത എനിക്ക് പകര്‍ന്നു തരികയും ചെയ്തു
''അതേയ് മോനെ നമ്മള്‍ നാട്ടീ പണിതാ നമ്മക് സേവിങ്ങ്സ് ഉണ്ടാകില്ല ഇവിടെയാകുമ്പോ അനാവശ്യ ചെലവുകള്‍ ഒന്നും ഇല്ലാതെ
സേവിങ്ങ്സ് നടക്കും ''
ആശാന്‍ വന്നിട്ട് ഇപ്പൊ രണ്ടു കൊല്ലമായി ഉണ്ടാക്കിയ സേവിങ്ങ്സ് മുഴുവന്‍ വിസക്ക് വേണ്ടി എടുത്ത ലോണ്‍ അടവിലെക്ക് പോയീ
ഇനീം ഒരു രണ്ടു മാസം കൂടി കഴിഞ്ഞാല്‍ ആ കടം തീരും
അത് കഴിഞ്ഞാല്‍ നാട്ടില്‍ പോകും എന്നിട്ട് വീണ്ടും ഒന്നേന്നു തുടങ്ങും

കൂതറ ഗഡി
അങ്ങനെ വിളിക്കാം അല്ലെ അയാളെ

ഇങ്ങനെ ഒരു മൂന്നാല് പേരെ നാട്ടില്‍ കിട്ടിയാല്‍ വിസ വിറ്റ് ജീവിക്കാമായിരുന്നു

Thursday, August 26, 2010

മാവേലി നാട് മാഹീ

എല്ലാരും ഓണം കഴിഞ്ഞതോടെ
കുടിയന്‍ മാരുടെ പിറകെയാ
ചലകുടി കരുനാഗപള്ളി എന്നൊക്കെ പറഞ്ഞു ആകെ ആവേശം തന്നെ
നിങ്ങള്‍ മറന്ന ഒരു കണക്കും കൂടിയുണ്ട് അത് എന്റെ
ശാന്ത സുന്ദര കണ്ണൂരിന്റെതാണ്
ചിലപ്പോള്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനം എന്റെ ജില്ലക്കയിരിക്കും കാരണം ഞങ്ങള്‍ക്ക് ഒന്നാം തീയതി പ്രശ്നമല്ല
ശ്രീ നാരായണ ജയന്തി പ്രശ്നമല്ല
കേരളാ ബീവരെജെസിന്റെ കുടിക്കുന്നതിനു മുന്നേ കൊല്ലുന്ന കാശു വേണ്ട
അവരുടെ തിണ്ണ നെരങ്ങേണ്ട ക്യു നിക്കണ്ട
ഒന്നും മനസിലായില്ലലോ
അതാ പറഞ്ഞത് ഞങ്ങള്‍ കണ്ണൂര്കാര്‍ക്ക് മാത്രം കിട്ടിയ കുടി കിടപ്പ് അവകാശം സുഹൃത്തുക്കളെ രോമാഞ്ചം കൂടാതെ
ആവേശം കൊള്ളാതെ
ആ പേര് എനിക്ക് പറയാന്‍ പറ്റില്ല
ആ പുണ്യ ഭൂമിയാണ്‌ മക്കളെ കണ്ണൂരില്‍ നിന്നും വെറും എട്ടു രൂപയുടെ അകലത്തില്‍ കിടക്കുന്ന മഹാ മാഹി (ആപേര് പറയുമ്പോള്‍ പശ്ചാത്തലത്തില്‍ സിംബലും ജാസും ഡ്രമ്മും മുഴങ്ങുത് ഞാന്‍ ഇവിടെ കേട്ടൂ പുളകം കൊണ്ടു)
മാഹിയെ കുറിച്ച് പറയുകയാണെങ്കില്‍ മാഹിയുടെ ആഭ്യന്തര വരുമാനം കണ്ണൂരിലേക് ഉള്ള കള്ള് കച്ചവടമാണ്
കേരളത്തില്‍ മുന്നൂറു രൂപക്ക് കിട്ടുന്ന തീ തൈലം അവിടെ തൊണ്ണൂറു രൂപക്ക് കിട്ടും (മാഹിക്കാരുടെ വിചാരം മുന്നൂറി നേക്കാള്‍ വലുതാണ്‌ തൊണ്ണൂറ് എന്നാ ഹി ഹി )
ഒരു ചെറിയ പ്രദേശത്ത് ഏകദേശം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍
നൂറിനുമേല്‍ മദ്യ ഷാപ്പുകള്‍ ഹോ
എഴുതുമ്പോള്‍ തന്നെ കൈ വിറക്കുന്നു
അതും മൂന്നിലൊന്നു പൈസക്ക്

ഇത് വായിക്കുന്നവര്‍ വിശ്വസിക്കുമോ എന്നറിയില്ല എണ്പതു രൂപക്ക് ഫുള്‍ ബോട്ടില്‍ കിട്ടുന്ന സ്ഥലം ലോകത്തില്‍ വേറെ എതുണ്ട് ?!!!!!!!!

എന്തായാലും ഞാന്‍ പെണ്ണ് കേട്ടുന്നെങ്കില്‍ അത് മഹീന്നു തന്നെ
Thursday, August 19, 2010

എമര്‍ജന്‍സി എക്സിറ്റ്

എമര്‍ജന്‍സി എക്സിറ്റ്അശോകേട്ടന്റെ കടയിലേക്ക് കയറുമ്പോഴാണ് അപ്പന്‍റെ വിളി ജിയോന്‍റെ മൊബൈലിനെ വക്കാ വക്കാ പാടിച്ചത്‌
ഓ റൂമില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം എന്നും പറഞ്ഞത് ചുവന്ന സ്വിച് അമര്‍ത്തി ഉടന്‍ വീണ്ടും വിളി വന്നു
ഇയാളെ കൊണ്ട് ഞാന്‍ തോറ്റെന്നും പറഞ്ഞു അവന്‍ ഫോണ്‍ എടുത്തു
ഹലോ
ആപ്പാ ഞാന്‍ റൂമിലെത്തി വിളിക്കാം
എന്ന് ഒറ്റ ശ്വാസത്തില്‍ പറയുന്നതിനിടയ്ക്ക് അപ്പന്‍റെ കരച്ചില്‍ ഫോണിനു പുറത്തേക്ക് തെറിച്ചു വീണു
"'ഡാ മോനെ അമ്മയ്ക്ക് എന്തോ പറ്റീടാ മിണ്ടുന്നില്ല'' നീ പെട്ടന്ന് വരണം.അവന്‍ ഫോണ്‍ എനിക്ക് തന്നു കരയാന്‍ തുടങ്ങി ഞങ്ങള്‍ മാറി മാറി അപ്പനെ വിളിച്ചു സംസാരിച്ചു. കുഴപ്പമില്ലെടാ എന്നവനെ ആശ്വസിപ്പിച്ചു .
നാട്ടില്‍ പോണം എനിക്ക് നാട്ടില്‍ പോണം ഒരേ വാശിയിലാണ് ആശാന്‍ .ഇപ്പൊ കരഞ്ഞേക്കും എന്ന് തോന്നി

ഉച്ചക്ക് രണ്ടര. നോമ്പ്കാലം ഓഫിസുകള്‍ എല്ലാം ഉച്ചക്ക് ഒരു മണിയ്ക്ക് അടയ്ക്കും
പിന്നെ രാത്രി ഏഴു മണിക്കേ തുറക്കൂ
ഈ സമയത്ത് എങ്ങനെ ടിക്കെറ്റ് ഒപ്പിക്കും എങ്ങനെ കുറൂജ് എടുക്കും എവിടെ പോയി അറബീനെ കാണും .
ഷാജുവേട്ടനും രണ്ധീരും സാറിനെ വിളിക്കുന്നു
സാര്‍ അറബീനെ വിളിക്കുന്നു
പട്ടാമ്പി നിസാര്‍ ട്രാവല്‍ എജെന്‍സിയിലെക്ക് പറക്കുന്നു
വിനോദേട്ടന്‍ കുറൂജിനായി ഓടുന്നു
ആകെ ജകപൊക .
സാറ് പറഞ്ഞു ഖത്തര്‍ രാജാവിനെ വിളിചായാലും ജിയോനെ നാടിലെത്തിക്കും

അങ്ങനെ സംഭവബഹുലമായ
നാല് മണിക്കൂറുകള്‍ .
മൂന്ന് പായ്കറ്റ് വില്‍സ് ,
നൂറ്റി അമ്പത് രൂപയുടെ qtel കാര്‍ഡ്‌ ,
ഭാഗ്യം ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഓണ്‍ ടൈം ആണ്
11 .20 നു അവന്‍ പോകും
നമ്മുടെ പ്രിയ ജിയോ