Sunday, September 19, 2010

ഒറ്റ കുബൂസ് വിപ്ലവം

പണ്ട് പണ്ട് ഫുകുവോക ഒറ്റ വൈക്കോല്‍ വിപ്ലവം നടത്തി.
അതെന്തു പണ്ടാരം ആണ് എന്നൊന്നും ചോദിക്കരുത് അറിയില്ല എന്തോ പുല്ലു വച്ചുള്ള അഭ്യാസം അത്രമാത്രം മനസിലാക്കുക (പരീക്ഷക് വെറും ഒരു മാര്‍ക്കിന്റെ ചോദ്യം
പേര് മാത്രം പഠിച്ചാ മതി ഒരു മാര്‍ക്ക്‌ നമ്മടെ പേപ്പറില്‍ വീഴും )

ഏതായാലും ആ പേര് പഠിച്ച അന്നേ തൊടങ്ങീതാ പൊറത്ത്‌ പറയാന്‍ കൊള്ളുന്ന ഒരു വിപ്ലവം എന്‍റെ പേരിലും അതെ പോലെ ഉണ്ടാക്കണം എന്ന് (പുറത്ത് പറയാന്‍ പറ്റാത്ത ഒരു പാട് വിപ്ലവങ്ങള്‍ എന്‍റെ പേരില്‍ ഉണ്ട് കൂടാളിയില്‍ വന്നാല്‍ പാണന്‍മാര്‍ വാഴ്ത്തി പാടുന്നത് കേള്‍ക്കാം )

ആ അത്യാഗ്രഹം ഇപ്പൊ സാധിച്ചിരിക്കുന്നു വെറുതെ കളയുന്ന കുബൂസ് കൊണ്ട് ഞാന്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയതിലെത്തുകയും അതിന്‍റെ ഫലമായി മെസ്സില്‍ ഒരൊറ്റ പീസ്‌ കുബൂസു പോലും ബാക്കി വരാതിരിക്കുകയും ചെയ്യുന്നു.
അതിന്‍റെ അഫ്ടെര്‍ എഫെക്റ്റ് ആയ മെസ്സ് ബാലന്‍സ് കൊണ്ട് ഞാനും അത്യാവശ്യം ലാ വിഷ് ആയി നടക്കുന്നു .


മധ്യ കിഴക്ക് ദേശത്ത് ഒരു വിധം എല്ലാ മെസ്സിലും രാത്രി കുബൂസ് തന്നെയാരിക്കും ഡിന്നര്‍(ഇതൊന്നും കാശുള്ളവര്‍ക്ക് ബാധകമല്ല)
ഒരു റിയാലിന് പത്തെണ്ണം(ഖത്തറില്‍ ഇങ്ങനെയാ മറ്റിടങ്ങളില്‍
എങ്ങിനെയാ )കിട്ടുന്ന മറ്റേതു സാധനം ഉണ്ട് ഈ ഉലകില്‍
എനിക്കൊക്കെ എന്ത് കറി ആണേലും രണ്ടു എണ്ണത്തില്‍ കൂടുതല്‍ കേറില്ല
എന്നാല്‍ ഒറ്റ ഇരുപ്പിന് അഞ്ചെണ്ണം തിന്നുന്ന മോയ്തീന്മാരും ഉണ്ട്.

എങ്ങനെ പോയാലും പിറ്റേന്ന് രാവിലെ നോക്കിയാല്‍ ഡിസ്കസ് ത്രോ ഡിസ്ക് പോലെ കിടക്കുന്ന കുബൂസുകള്‍ വേസ്റ്റു ബോക്സിനെ മെനകെടുത്താന്‍ കെടപുണ്ടാകും.
ഒരു പാട് പേര്‍ ഇതില്‍ പല പരീക്ഷണങ്ങളും നോക്കി ബ്രേക്ക് ഫാസ്ടിനു ഉപയോഗിക്കാന്‍ ശ്രമിച്ചു.ചിലര്‍ വെള്ളം നനച്ചു ഫ്രയിംഗ് പാനില്‍ ഇട്ടു ചിലര്‍ ഓവനില്‍ വച്ച് പുകച്ചു
ഒന്നും കാര്യമില്ല ഈ സാധനം തൊണ്ടേന്നു ഇറങ്ങത്തില്ല.

ഈ കുബൂസ് ഇവരെ കൊണ്ട് എങ്ങനേലും തിന്നിപ്പിച്ചാലെ പ്രഭാത ഭക്ഷണത്തിന് വരുന്ന ഭീമമായ തുക ലാഭിക്കാന്‍ കഴിയൂ ആ ലാഭം ഉപയോഗിച്ചേ എനിക്ക് ദോഹ സിനിമേല്‍ വരുന്ന പടങ്ങള്‍ കാണാന്‍ പറ്റൂ .ബാകി വരുന്ന കുബൂസിനെ പറ്റി ചിന്തിച് എനിക്ക് ടെന്‍ഷന്‍ ആയി.
ഒരു ദിവസം പഴക്കമുള്ള
ഒണക്ക കുബൂസിനെ എങ്ങനെ ഉപയോഗ പ്രദം ആക്കാമെന്ന് പലരോടും ചോദിച്ചു
സകല കുരിപ്പിനും മറുപടി തരുന്ന ഗൂഗിള്‍ അമ്മായി കുബൂസിനെ പറ്റിചോദിച്ചപ്പോള്‍ എന്നെ നോക്കി ളകളകളകളക കാണിച്ചു
ഗൂഗിളിന്റെ അച്ഛനും അച്ഛച്ചനും കൈയ്യോടെ ഞാനും തെറി വിളിച്ചു

ഉത്തരം കിട്ടാന്‍ ചാത്തന്മാരെ വിട്ടു തരാന്‍ കൊളപ്പുള്ളി അപ്പന് ഒരു ഈന്തപനയോലയും വിട്ടു

അങ്ങിനെ നിരാശാ ജനകമായ ആ വേളയില്
അല്ലെങ്കില്‍ ആ സന്ദര്‍ഭത്തില്
അല്ലെങ്കില്‍ ആ നിമിഷത്തില്
അതും അല്ലെങ്കില്‍ ആ ഡാഷില്
എനിക്കൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ കിട്ടി

ഷേക്കുമാര്‍ കുബൂസ് നെയ്യില്‍ മുക്കി പോരിച്ചാണ് തിന്നുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്‌.(റിപ്പോര്‍ട്ട്‌ കേരള പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ പോലെ
പച്ച കളവാണെന്ന് പിന്നെ അറിഞ്ഞു ഒരു ഷേക്കും കുബൂസു കാലോണ്ട്‌ പോലും തൊടില്ലത്രേ )

എന്തായാലും എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി

നെയ്യ് എന്ന സാധനം വാങ്ങിയാല്‍ എന്റെ ആപ്പീസ് പൂട്ടും അത് മൊതലാവില്ല
ഒടനെ നെക്സ്റ്റ് ബെസ്റ്റ് ആള്‍ട്ടര്‍ നേറ്റീവ് ആയ വെജിറ്റബിള്‍ നെയ്യില്‍ കേറി പിടിച്ചു .
സംഗതി കലക്കി ഇപ്പൊ കുബൂസ് തിന്നാന്‍ ആര്‍ക്കും കറി പോലും വേണ്ട
അങ്ങനെ കുബൂസ് വിപ്ലവം ജയിച്ചു
മാത്രമല്ല എല്ലാ വര്‍ഷവും സെപ്തംബര്‍ 12 കുബൂസ് വിപ്ലവ സ്മരണ ദിവസമാകും എന്നും പ്രഖ്യാപിച്ചു

ഇതാ ഒണക്ക കുബൂസ് പാചക വിധി .
ഞാന്‍ റിച്ചാള്‍ട്‌സ്ടാള്‍ മാന്‍ ഫാനാ അത് കൊണ്ട് ഈ ഒപ്പേറെഷന്‍ സിസ്റ്റം തികച്ചും സൌജന്യം ആര്‍ക്ക്കും ഭേദഗതി വരുത്തി ഉപയോഗിക്കാം അധോഗതി ആയാല്‍ ഞാന്‍ ഉത്തരവാദി നഹീ


വേണ്ട സാധനങ്ങള്‍

കുബൂസ്
അസീല്‍ /ഡാല്‍ഡാ
പഞ്ചസാര
നോണ്‍ സ്ടിക് പാന്‍
ഗ്യാസ് സ്ടൌവ്
ലൈറ്റര്‍
പണ്ടാര വിശപ്പ്‌
ആക്രാന്തം (ആവശ്യത്തിനു )

അഭ്യാസം ഇങ്ങനെ

ആദ്യം സ്ടൌവ് കത്തിച് ഫ്രയിംഗ് പാന്‍ വച്ച് പുക വരുമ്പോള്‍ കുബൂസ് ഇട്ടു അതിനു മേലെ അര സ്പൂണ്‍ അസീല്‍ ഒഴിച് നന്നായി തടവി നേരെ മറച്ചിട്ടു ആ ഭാഗത്തും അര സ്പൂണ്‍ അസീല്‍ പുരട്ടുക
അത് വരെ മേക്കപ്പ് ഇല്ലാത്ത രജനീ കാന്തിനെ പോലെ ഇരുന്ന കുബൂസ് ഫുള്‍ മേക്കപ്പില്‍ വന്ന സ്റ്റൈല്‍ മന്നനെ പോലെ ആയിട്ടുണ്ടാകും
ഇനി അതിന്റെ മേലെ കുറച്ചു പഞ്ചസാര കൂടി വിതറുക
സംഭവം റെഡി
കിടിലന്‍ ടേയ്സ്റ്റ് ടൈമും ലാഭം (ഒരു മൂന്ന് മിനുറ്റ് മാത്രമേ ഇതുണ്ടാക്കാന്‍ എടുക്കൂ )

പിന്നെ അസീല്‍ ഇടുമ്പോള്‍ ശ്രദ്ധിച്ചാല്‍ സംഭവം ഒരു ടിന്‍ അസീല്‍ ഒന്നര മാസം എത്തിക്കാം (6 പേര്‍ക്ക് )


കാശുള്ളവര്‍ക്ക് വേണേല്‍ ഇതും ടെസ്റ്റ്‌ ചെയ്യാം

8 comments:

 1. സംഗതി കൊള്ളാം .ഇത് ഇമ്മള് പണ്ടേ ചെയ്യുന്നതല്ലേ പഹയാ :)
  അസീലിനു പകരം കമ്പനി മെസ്സിൽ നിന്ന് ഫ്രീയായി കിട്ടുന്ന നെയ്യ് ഉപയോഗിച്ചായിരുന്നു കലാ പരിപാടി..പിന്നെ സ്ഥിരമാക്കിയാൽ പെട്ടെന്ന് ഫ്യൂസാവാൻ സാധ്യതയുണ്ട് :(

  പഴയ കുബ്ബൂസ് ആവി കയറ്റിയാൽ പുതിയതിനേക്കാൾ ഫ്രഷായി കിട്ട്റ്റും. ആവിക്ക് വേണ്ടി തിളപ്പിക്കുന്ന വെള്ളത്തിൽ ഏലക്കയൊ പട്ട യോ ഇട്ടാൽ നല്ല സ്മെല്ല് മണം നാറ്റം ചൂര് വാസന എല്ലാ കിട്ടും

  കുബ്ബൂസ് ചെറിയ പീസാക്കി ഫ്രൈപാനിൽ ഇട്ട് ചൂടായി വരുമ്പോൾ അതിൽ അല്പം പാൽ ഒഴിച്ച് (പഞ്ചസാര വേണ്ടവർക്ക് അല്പം പഞ്ചസാരയും) ഇളക്കി ചൂടാക്കിയാൽ നല്ല ഒരു വിഭവമായി കിട്ടും :)

  അടുത്ത വിപ്ലവം വരട്ടെ

  ReplyDelete
 2. ഞാന്‍ റിച്ചാള്‍ട്‌സ്ടാള്‍ മാന്‍ ഫാനാ അത് കൊണ്ട് ഈ ഒപ്പേറെഷന്‍ സിസ്റ്റം തികച്ചും സൌജന്യം ആര്‍ക്ക്കും ഭേദഗതി വരുത്തി ഉപയോഗിക്കാം അധോഗതി ആയാല്‍ ഞാന്‍ ഉത്തരവാദി നഹീ

  :)

  ReplyDelete
 3. ഇങ്ങനെ നമ്മുടെ നാട്ടിലെ പലതും പലതാക്കി മാറ്റാമല്ലൊ, അവസാനം ഒരു കോടാലി ആകരുത്.

  ReplyDelete
 4. ഓ.. ഒരു നാട്ടുകാരനെക്കൂടി കിട്ടിയല്ലോ. സന്തോഷം!

  ReplyDelete
 5. എന്റമ്മേ.... കുബ്ബൂസാ..... സത്യായിട്ടും വയ്യാഞ്ഞിട്ടാ....!!!

  ReplyDelete
 6. അപ്പോ ഭായോരു ജഗജാഗ കില്ലാടിയാണല്ലേ...
  ഇത് കോടല്യും,കൂടാല്യൊമൊന്നുമല്ല സാക്ഷാൽ മഴു തന്നെ..!

  ReplyDelete