Saturday, August 28, 2010

സേവിങ്ങ്സ്

ഞാന്‍ താമസിക്കുന്ന വില്ലയുടെ തൊട്ടു മുന്നിലെ പണി സ്ഥലത്ത് വച്ചാണ് ഞാന്‍ തിരുവനന്തപുരത്തുള്ള രവിയെ കണ്ടത്
ഒരു ലക്ഷം രൂപ കൊടുത്താ ആ മാന്യ മഹാ ദേഹം വിസ ഒപ്പിച്ചത്
എങ്ങനേലും കേറി വന്നാ
ഇവിടെ നിന്ന് ഉണ്ട കൊണ്ടുപോകാം എന്ന് വിചാരിച്ചത്രേ !!
നാട്ടില്‍ വാര്‍ക്ക പണിയുടെ മേസ്ത്രി ആയിരുന്നു പോലും ദിവസം 450 രൂപ കൃത്യമായി കിട്ടും പണിക്ക് ആണെങ്കില്‍ ഒരു ക്ഷാമവും ഇല്ല ഒരു ഫ്ലാറ്റിന്റെ പണി കിട്ടിയാല്‍ കുറച്ചു മാസത്തേക്ക് നിക്കാനും ഇരിക്കാനും സമയം കിട്ടില്ല
അങ്ങനെ ഉണ്ടുറങ്ങി ജീവിച്ചപ്പോഴാണ് തന്‍റെ സേവനം ദുഫായിലാണ് ആവശ്യം എന്ന് മൂപ്പര്‍ തിരിച്ചറിഞ്ഞത് പെട്ടന്ന് ഒരു ബോധോദയം പിന്നെ അതിനുള്ള ശ്രമങ്ങളാ
അവസാനം പോയി ഒരു നല്ല എജെന്റിന്റെ മുന്നില്‍ തല വെച്ച് കൊടുത്തു
എജെന്റിനെ കുറ്റം പറയാന്‍ പറ്റില്ല ഒരാള്‍ എന്നെ പറ്റിക്കൂ എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു വന്നാല്‍ അയാള്‍ എന്ത് ചെയ്യും അയാളും ഒരു മനുഷ്യനല്ലേ അയാള്‍ക്കും കാണില്ലേ പ്രാരാബ്ദം അങ്ങിനെ 800 റിയാല്‍ ശമ്പളവും ഓവര്‍ ടൈമും (അങ്ങിനെ ആണത്രെ ദല്ലാള്‍ പറഞ്ഞത് )

ഇവിടെ വന്നപ്പോ കുറ്റം പറയരുത് നല്ല പണിയും ഓവര്‍ ടൈമും ഉണ്ട് പക്ഷെ
എങ്ങിനെ കളിച്ചാലും 1000 റിയാല്‍ മുട്ടില്ല
ഇപ്പൊ രവിയേട്ടന്റെ കൃമികടിയൊക്കെ മാറി
54 ഡിഗ്രി ചൂടിന്റെ കുളിരില്‍ പണിയുമ്പോള്‍ ഇപ്പൊ കുറ്റ ബോധം
പക്ഷെ അത് ആ മഹാന്‍ പ്രകടിപ്പിച്ചില്ല
എന്നിട്ട് ഒരു തത്വ ചിന്ത എനിക്ക് പകര്‍ന്നു തരികയും ചെയ്തു
''അതേയ് മോനെ നമ്മള്‍ നാട്ടീ പണിതാ നമ്മക് സേവിങ്ങ്സ് ഉണ്ടാകില്ല ഇവിടെയാകുമ്പോ അനാവശ്യ ചെലവുകള്‍ ഒന്നും ഇല്ലാതെ
സേവിങ്ങ്സ് നടക്കും ''
ആശാന്‍ വന്നിട്ട് ഇപ്പൊ രണ്ടു കൊല്ലമായി ഉണ്ടാക്കിയ സേവിങ്ങ്സ് മുഴുവന്‍ വിസക്ക് വേണ്ടി എടുത്ത ലോണ്‍ അടവിലെക്ക് പോയീ
ഇനീം ഒരു രണ്ടു മാസം കൂടി കഴിഞ്ഞാല്‍ ആ കടം തീരും
അത് കഴിഞ്ഞാല്‍ നാട്ടില്‍ പോകും എന്നിട്ട് വീണ്ടും ഒന്നേന്നു തുടങ്ങും

കൂതറ ഗഡി
അങ്ങനെ വിളിക്കാം അല്ലെ അയാളെ

ഇങ്ങനെ ഒരു മൂന്നാല് പേരെ നാട്ടില്‍ കിട്ടിയാല്‍ വിസ വിറ്റ് ജീവിക്കാമായിരുന്നു

1 comment:

 1. ഗള്‍ഫില്‍ ഭാഗ്യം തേടി വന്നിട്ടുള്ള കേരളീയര്‍ ഉള്‍പ്പെടെയുള്ള വിദേശികളില്‍ 90 % പേരും വന്‍തുക
  നല്‍കിയാണ്‌ വാഗ്ദത്ത ഭൂമികളില്‍ എത്തിയിട്ടുള്ളത്.കേരളത്തിലും മറ്റും ഉയര്‍ന്നു വന്നിട്ടുള്ള
  തൊഴില്‍ സാധ്യതകളും കുത്തനെ ഉയര്‍ന്ന കൂലിയും എല്ലാം പ്രയോജനപ്പെടുത്താന്‍ മലയാളിക്ക്
  കഴിയുന്നില്ല .കേരളത്തെ പണം കുഴിച്ചെടുക്കുന്ന പുതിയ ഗള്‍ഫായി തമിഴന്‍മാര്‍ പണ്ടേ കണ്ടെത്തിയതാണ്.
  മലയാളിയുടെ എച്ചില്‍ പാത്രം കഴുകിയും , വിയര്‍പ്പു നാറുന്ന തുണികള്‍ അലക്കി തേച്ചും
  തമിഴന്മാര്‍ അന്തസ്സായി ജീവിക്കുന്നു.ആഴ്ചതോറും നാട്ടില്‍ പോയി പോണ്ടാട്ടിയ്ക്കും പശന്കള്‍ക്കും ഒപ്പം
  ഇരുന്നു തൈര് സാദവും പൊങ്കലും മീന്‍ കൊളംബും ഒക്കെ സാപ്പിട്ട് പടുക്കുന്നു ,സായുജ്യം അടയുന്നു!!
  കോയമ്പത്തൂരില്‍ നിന്ന് തമിഴ്‌നാടന്‍ പൂക്കളുടെ മദിപ്പിക്കുന്ന മണവുമായി ഓടുന്ന ടീ ഗാര്‍ഡനില്‍(കോയമ്പത്തൂര്‍ ,പാലക്കാടു ചുറ്റി എറണാകുളത്ത് അതിരാവിലെ എത്തുന്ന ട്രെയിന്‍) കൊച്ചിയില്‍ എത്തി ദിനേന മലയാളി മങ്കമാരെ പൂ ചൂടിച്ചു മടങ്ങുന്ന
  വൃത്തി കേട്ട തമിഴ് കോതയുടെ മടിത്തുംപിലും കാണും കുറഞ്ഞത്‌ ആയിരം രൂപയെങ്കിലും!! അഹങ്കരിക്കുക കേരളമേ ഇനിയും ..
  ഗള്‍ഫിലെ കൊടും ചൂടില്‍ ഉരുകിയും അറബികളുടെ ആട്ടും തുപ്പും ഏറ്റും കുറെഏറെ പേര്‍ അങ്ങോട്ട്‌ ചുരത്തുന്നുണ്ടല്ലോ
  ഒന്നിന് പത്തും ,നൂറും ഒക്കെയായി പൊളിക്കുന്ന റിയാലും ദിര്‍ഹവും ,ദിനാറും ഒക്കെ ..

  ReplyDelete