Powered By Blogger

Thursday, April 29, 2010

‘വ്യാജസമ്മിതിയുടെ നിര്‍മിതി

കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തുനിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമമാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ കാലം ക്യാമറ കളവു പറയില്ലെന്നതാണ് പുതിയ കാഴ്ച്ചപാട്. എങ്ങനെയാണ് മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് ഗൌരവമായ പഠന വിഷയമാണ്. ഈ മേഖലയില്‍ മലയാളത്തില്‍ അധികം പഠനങ്ങള്‍ വന്നിട്ടില്ല. ആ കുറവ് നികത്തുന്നതാണ് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ ‘വ്യാജസമ്മിതിയുടെ നിര്‍മിതി’എന്ന പുസ്തകം.
പ്രശാന്തേട്ടന്‍ എന്ന നല്ല സുഹൃത്തിന്റെ വാക്കുകള്‍
കൂടുതല്‍ അറിയാന്‍ sputnicnetwork.blogspot.com

No comments:

Post a Comment