Monday, January 10, 2011

അങ്കിള്‍ എന്ന പ്രതിഭ ഇനി ഓര്‍മ്മകള്‍ മാത്രം


ഇന്ന് രാവിലെ കേരള ഫാര്‍മറുടെ മെയില്‍ കിട്ടിയപോഴാണ് അങ്കിള്‍ എന്ന് വിളിക്കുന്ന ഉപഭോക്താവ്‌ എന്ന പേരില്‍
ബ്ലോഗു ലോകത്തിനു സുപരിചിതനായ ചന്ദ്രകുമാര്‍ സര്‍ ഞങ്ങളെ വിട്ടു പോയത് അറിഞ്ഞത്.

അങ്കിളിനെ ഞാന്‍ കാണുന്നത് ശ്രീ സജീവേട്ടന്റെ (കേരള ഹ ഹ ഹ ) പുലി സീരീസിലൂടെയാണ്. വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന കേരള ഫാര്‍മറെയും അങ്കിളിനെയും സുകുമാര്‍ജിയെയും ത്രിമൂര്‍ത്തികളായി സങ്കല്പിച്ച് ആയിരുന്നു സജീവേട്ടന്‍ വരച്ചത് .

കേരള ജനത കമ്പ്യൂട്ടര്‍ എന്തെന്നറിയാത്ത കാലത്ത് അതായത് 1986 കാലഘട്ടത്തില്‍ കമ്പ്യുട്ടെറിനെ കൊണ്ട് മലയാളം പറയിപ്പിച്ച ആളാണ്‌ ശ്രീ എന്‍പി ചന്ദ്ര കുമാര്‍ എന്ന അങ്കിള്‍
ഇന്നത്തെ സോഫ്റ്റ്‌വെയര്‍ പുലികളൊന്നും ജനിക്കുന്നതിനും മുന്പ് .
വീടായ വീടുകളില്‍ കമ്പ്യൂട്ടര്‍ പെരുകുന്നതിന് മുന്പ് .
പക്ഷെ ആ നേട്ടത്തിന് അദ്ദേഹത്തിന് വലിയ അംഗീകാരം ഒന്നും ലഭിച്ചില്ല എന്നതും ഖേദകരമാണ്
അദ്ദേഹം അതിനു പിന്നാലെ പോയതും ഇല്ല
1986 ലെ മാതൃഭൂമി ന്യൂസ്‌ ഇവിടെ കൊടുതിരിക്കുന്നു (കേരള ഫാര്‍മറോഡു കടപ്പാട് )


ബ്ലോഗു ലോകത്തെ അങ്കിളിനു എന്റെ കണ്ണീര്‍ പ്രണാമം

Tuesday, January 4, 2011

എന്നാലും എന്‍റെ .......... രാജാവേ


ഹോ എന്തൊക്കെ പ്രതീക്ഷകളായിരുന്നു ഒക്കെ വെള്ളത്തില്‍ വരച്ച വരപോലെ ആയി.ഡിസംബര്‍ രണ്ടിന് ഖത്തറിന് 2022 ലെ ഫുട്ബാള്‍ ലോക കപ്പിന് ആഥിധേയം വഹിക്കാനുള്ള അവസരം ലഭിച്ച വാര്‍ത്ത ഞങ്ങള്‍ കേരളാ ഖത്തരികള്‍ രോമാഞ്ചതോടെയാണ് കേട്ടത് . മല്ലൂസ് ആയ മല്ലൂസ് ഒക്കെ ആവേശം സഹികാഞ്ഞു റോഡിലേക്കിറങ്ങി.
യദാര്‍ത്ഥ ഖത്തരികള്‍ പോലും ഞെട്ടിപ്പോയി മലബാരീസിനു ഇത്ര ആവേശമോ ?
ഞങ്ങള്‍ വണ്ടികളില്‍ കസര്‍ത്തുകള്‍ കാണിച്ചും ഹോണടിച്ചും (ഹേ അതല്ല )സ്നോ സ്പ്രേ അടിച്ചും ആഘോഷം തകര്‍ത്തു .
മറ്റു രാജ്യക്കാരായ പ്രവാസികള്‍ക്കൊന്നും ഇതിന്റെ ഗുട്ടന്‍സ് പുടികിട്ടിയില്ല .അവര്‍ കരുതി.രണ്ടായിരത്തി ഇരുപത്തിരണ്ടു ആകാന്‍ ഇനിയും പത്തു പന്ത്രണ്ട് കൊല്ലം കഴിയേണ്ടേ എന്ന് .
പക്ഷെ നമ്മള്‍ മല്ലൂസ് കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു ലോകകപ്പ് കിട്ടുന്നതോടെ കൂടുതല്‍ തൊഴിലവസരം വരും
മറ്റു പല നിബന്ധനകളും എടുത്തു കളയും,ബാറുകള്‍ ഡാന്‍സ് ബാറുകള്‍ എന്നിവ കൂണ് പോലെ ഉയരും ഹോ ഞങ്ങള്‍ പല പല സ്വപനങ്ങള്‍ കണ്ടു ഉറങ്ങി .
പിറ്റേ ദിവസം മുതല്‍ ഊഹാപോഹങ്ങളുടെ പെരുമഴയായിരുന്നു .
കാണുന്നവര്‍ കാണുന്നവര്‍ ഓരോ പുതിയ വാര്‍ത്തകള്‍ കൊണ്ട് വന്നു . ക്യാന്‍സല്‍ അടിച്ചാ പ്രശ്നമില്ല ,മിനിമം സാലറി മൂവായിരം റിയാല്‍ ആക്കും ആനയാക്കും തേങ്ങയാക്കും ചേനയക്കും തുടങ്ങി രാജാവ് നടത്താന്‍ പോകുന്ന വാഗ്ദാനങ്ങള്‍ നാല് ദിക്കിലേക്കും പറക്കാന്‍ തുടങ്ങി . കേട്ടവര്‍ അടുതയാളിലെക്ക് കൈമാറുന്നതിന് മുന്പ് ചിലത് കൈയ്യില്‍ നിന്നിടാന്‍ മറന്നില്ല .പലരും രാജ്ഞിയുടെ അന്ത പുരത്തില്‍ നിന്നും ഇപ്പൊ കിട്ടിയതാണെന്ന് എന്ന ഗമയിലാണ് ഇതൊക്കെ അടിച്ചു വിടുന്നത് . ഞാനും കുറച്ചൊക്കെ അടിച്ചു വിട്ടു .അതിനിടെ എരിതീയില്‍ എണ്ണ പോലെ യു എ ഇ നിലവിലുള്ള ചില നിബന്ധനകള്‍ എടുത്തു മാറ്റി സ്പോണ്‍സര്‍ ഷിപ്പ് പ്രശ്നങ്ങളും മറ്റും .അത് കൂടി കേട്ടതോടെ ഞങ്ങള്‍ കൈവിട്ടു പോയി
ഡിസംബര്‍ പതിനെട്ടിനാണ് ഖത്തറിന്റെ നാഷണല്‍ ഡേ അന്നാണത്രേ രാജാവ് ഈ കണ്ട കാക്കത്തൊള്ളായിരം വാഗ്ദാനങ്ങളും കോര്‍ണിഷില്‍ വച്ച് പ്രഖ്യാപിക്കുക എന്നും കേട്ടു.
അങ്ങനെ കാത്തു കാത്തു നിന്ന് ഡിസംബര്‍ പതിനെട്ടും വന്നു
ഞങ്ങള്‍
കുളിച്ചു
കുറിയും തൊട്ടു
കൊച്ചു വെളുപ്പാന്‍
കാലത്ത്
കൊടും തണുപ്പും സഹിച്
കോര്‍ണിഷില്‍
കാത്തിരുന്നു .
ദാ വരുന്നു ഖത്തര്‍ എന്ന അതി സമ്പന്ന രാജ്യത്തിന്റെ അധിപനായ ഹിസ്‌ ഹൈനെസ് ഷെയിക്ക് ഹമദ് ബിന്‍ ഖലീഫ അല്‍താനി .
ഞങ്ങള്‍ അറബി അറിയില്ലെങ്കിലും കാതു കൂര്‍പ്പിച്ചു
ദിപ്പോ പറയും
മക്കളെ നാളെമുതല്‍ നിങ്ങള്‍ ഇഷ്ടമുള്ളിടത്ത് പണിയെടുതോളൂ
ഇഷ്ടമുള്ളത്ര റിയാല്‍ ശമ്പളം വാങ്ങിക്കോ
ഒരു സ്പോണ്‍സാറിനെയും പേടിക്കണ്ട .
സ്പോന്‍സര്‍ ഷിപ്പ് എന പ്രശ്നം ഇന്നുമുതല്‍ ഇല്ല
ക്യാന്‍സല്‍ അടിച്ചാ പിറ്റേ ദിവസം കേറിവരാം
ക്യാന്‍സല്‍ അടിച്ച കമ്പനിയിലെ മുദീറിനെ കിലുക്കം സ്റ്റയില്‍ ചീത്ത വിളിക്കാം
കുറൂജ് എന്നാ മാരണം എടുത്ത് ദൂരെ കളയും
ഖത്തര്‍ എയര്‍വയ്സ് കേരളത്തിലേക്ക് ഫ്രീയായി പറക്കും
ഖത്തര്‍ ഗ്യാസ് വെറുതെ തരും .

അവസാനം പവനായി ശവമായി
രാജാവ് ഒരു ചിരി മാത്രം ചിരിച് പറ്റിച്ചേ എന്നും പറഞ്ഞ് വന്ന വണ്ടിയില്‍ കേറി സ്ഥലം വിട്ടു

വാഗ്ദാനോം ഇല്ല ഒരു കോപ്പും ഇല്ല
ഒരു ദിവസത്തെ ലീവും കളഞ്ഞു കോര്‍ണിഷിലെ തണുപ്പ് കൊണ്ടത് മെച്ചം
പോകുന്ന വഴി കണ്ടോരോടൊക്കെ പറഞ്ഞു
എന്നാലും എന്റെ ഹമദ് രാജാവേ കോപ്പിലെ എടപാടായി പോയി ഈ ചെയ്തത് .
എന്നാലും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ 2011 ജനുവരി ഒന്ന് വരെ കാത്തു അന്നെങ്കിലും പറയുമായിരിക്കും എന്ന് ആശ്വസിച്ചു .
ഒക്കെ വെറുതെ
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹികുവാന്‍ മോഹം .

ചെലപ്പോ അടുത്ത ഡിസംബര്‍ പതിനെട്ടിന് പറയുവായിരിക്കും അല്ലെ ?

ഡിസ്ക്ലൈമര്‍ :സുഹൃത്തുക്കളെ ബഹുമാനപെട്ട ഖത്തര്‍ രാജാവ് ഒരു വിധത്തിലുള്ള വാഗ്ദാനവും നടത്തിട്ടില്ല ഇതൊക്കെ ഞങ്ങള്‍ മലയാളികള്‍ തന്നെ വെറുതെ ചിന്തിച്ചു കൂട്ടിയതാണ് അദ്ധേഹത്തിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് ഖത്തര്‍ മറ്റു പടിഞ്ഞാറന്‍ ശക്തികളെ തോല്‍പ്പിച്ചുകൊണ്ട് ഈ മഹത് നേട്ടം കൈവരിച്ചത്