Powered By Blogger

Monday, January 10, 2011

അങ്കിള്‍ എന്ന പ്രതിഭ ഇനി ഓര്‍മ്മകള്‍ മാത്രം


ഇന്ന് രാവിലെ കേരള ഫാര്‍മറുടെ മെയില്‍ കിട്ടിയപോഴാണ് അങ്കിള്‍ എന്ന് വിളിക്കുന്ന ഉപഭോക്താവ്‌ എന്ന പേരില്‍
ബ്ലോഗു ലോകത്തിനു സുപരിചിതനായ ചന്ദ്രകുമാര്‍ സര്‍ ഞങ്ങളെ വിട്ടു പോയത് അറിഞ്ഞത്.

അങ്കിളിനെ ഞാന്‍ കാണുന്നത് ശ്രീ സജീവേട്ടന്റെ (കേരള ഹ ഹ ഹ ) പുലി സീരീസിലൂടെയാണ്. വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന കേരള ഫാര്‍മറെയും അങ്കിളിനെയും സുകുമാര്‍ജിയെയും ത്രിമൂര്‍ത്തികളായി സങ്കല്പിച്ച് ആയിരുന്നു സജീവേട്ടന്‍ വരച്ചത് .

കേരള ജനത കമ്പ്യൂട്ടര്‍ എന്തെന്നറിയാത്ത കാലത്ത് അതായത് 1986 കാലഘട്ടത്തില്‍ കമ്പ്യുട്ടെറിനെ കൊണ്ട് മലയാളം പറയിപ്പിച്ച ആളാണ്‌ ശ്രീ എന്‍പി ചന്ദ്ര കുമാര്‍ എന്ന അങ്കിള്‍
ഇന്നത്തെ സോഫ്റ്റ്‌വെയര്‍ പുലികളൊന്നും ജനിക്കുന്നതിനും മുന്പ് .
വീടായ വീടുകളില്‍ കമ്പ്യൂട്ടര്‍ പെരുകുന്നതിന് മുന്പ് .
പക്ഷെ ആ നേട്ടത്തിന് അദ്ദേഹത്തിന് വലിയ അംഗീകാരം ഒന്നും ലഭിച്ചില്ല എന്നതും ഖേദകരമാണ്
അദ്ദേഹം അതിനു പിന്നാലെ പോയതും ഇല്ല
1986 ലെ മാതൃഭൂമി ന്യൂസ്‌ ഇവിടെ കൊടുതിരിക്കുന്നു (കേരള ഫാര്‍മറോഡു കടപ്പാട് )


ബ്ലോഗു ലോകത്തെ അങ്കിളിനു എന്റെ കണ്ണീര്‍ പ്രണാമം





14 comments:

  1. മനുഷ്യസ്നേഹിയായിരുന്നു അങ്കിൾ.ആദരാജ്ഞലി.

    ReplyDelete
  2. ആദരാഞ്ജലികള്‍!

    ReplyDelete
  3. ഈ വിഷാദം ഞാനും പങ്കു വെയ്ക്കുന്നു. വളരെ touching ആയ ഒരു പോസ്റ്റ്‌. ഇനിയും വരാം

    ReplyDelete
  4. ഇപ്പോഴാണ് ഇങ്ങനെ ഒരങ്കിളിനെ കുറിച്ച് കേള്‍ക്കുന്നത്..മുമ്പേ അറിയാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്,
    ആദരാഞ്ജലികള്‍,,,

    ReplyDelete
  5. uncline ithuvare vaayikkan pattiyilla

    linkukal koduthathu valre nannayi


    aadaraanjalikal

    ReplyDelete
  6. പലതും അറിയുന്നതില്‍ താമസം നേരിടുന്നു.
    ആദരാഞ്ജലികള്‍.

    ReplyDelete
  7. ആദ്യമായിട്ടാണ് ഇവിടെ...കാണാം......

    ReplyDelete
  8. പലരും മരിക്കണം ..അവരുടെ മഹത്വം അറിയണമെങ്കില്‍ !!!!!

    ReplyDelete
  9. ഇവിടെ ആദ്യമായെത്തിയതാണ്.

    ReplyDelete
  10. നമ്മുടെ എല്ലാമായിരുന്ന അങ്കിളിന് ആദരാഞ്ജലികള്‍...

    അദ്ദേഹത്തിന് വേണ്ടി നല്ലൊരു ബാഷ്പാജ്ഞലിയായി ഈ കുറിപ്പുകൾ

    ReplyDelete