Powered By Blogger

Monday, September 13, 2010

തോമാച്ചന്‍ കലക്കി സതീശന്‍ ചമ്മി (ഉവ്വോ ....അല്ലെ )



ഉച്ചക്ക് ഭീകര തലവേദന എന്നും പറഞ്ഞു ആപ്പീസിന്നു ഊരിയത് ലോട്ടറി വിവാദം ജീവനോടെ കണ്ടു കൈയ്യടിക്കാം കൂക്കി വിളിക്കാം
എന്നൊക്കെ കരുതിയാ മച്ചൂ
പക്ഷെ പണ്ട് സോമന്‍ ഊളയായി എന്ന് പറഞ്ഞ പോലെ ഞാനും (കണ്ടോണ്ടിരുന്ന നാട്ടാമൈ കൂട്ടം മൊത്തത്തില്‍ ) ഊ ............... .......................... (അണ്‍ പാര്‍ലിമെന്‍ററി ആണ് വായീ വരുന്നത് ) ആയിപ്പോയി
ഒരു പരിക്കൂം ഇല്ലാതെ തോമാച്ചനും സതീശനും ഊരിപ്പോയി .
അവരെ കുടുക്കാന്‍ ഒരു കൂതറ കൊസ്റ്റ്യനും ഒരു പത്ര താടിയും ചോദിചൂം ഇല്ല
അവരായിട്ടു ഒന്നും പറഞ്ഞൂം ഇല്ല (പിന്നെ അവര്‍ക്ക് വേറെ പണിയില്ലേ )

എന്തായാലൂം സതീശന്‍ സാറിനു ഒരു കാര്യം മനസ്സിലായി തോമാച്ചന്‍ പുലിയാണെന്ന്
വെറും പുലിയല്ല ഒരു സിം ഹം

ഇന്ത്യാ വിഷത്തിലോ മാത്തുക്കുട്ടി വിഷത്തിലോ ഇരുന്നു വാചകം അടിക്കുംപോലെയല്ല തോമാച്ചനോട് മുട്ടാന്‍ ഡബിള്‍ ചങ്ക് വേണം

ഈ ലോട്ടറി വിവാദം ഉണ്ടായി മൂന്നാം നാള്‍ പൊത്തകം ഇറക്കി ഓണത്തിനിടക്ക് ചെറിയോരു പുട്ട് അല്ല പുസ്തക കച്ചോടം നടത്തിയ ഗടിയാ തോമാച്ചന്‍
കേരള ലോട്ടറി നിയമം അല്ല
ഇന്ത്യന്‍ ലോട്ടറി നിയമം അല്ല ഇനി
ശൂന്യാകാശ ലോട്ടറി നിയമതീനു ചോദിച്ചാലും തോമാച്ചന്‍ മണി മണിയായി ഉത്തരം പറയും ഏതു പാതിരാത്രിയും അതാ തോമാച്ചന്‍

സംവാദം ഒരു സംഭവം ആയില്ലെങ്കിലും
ഇതിന്റെ ആകെ തൊക 68 : 32 എന്നനിലയില്‍ തോമാച്ചന്‍ നേടി
ഏതായാലും സതീശന്‍ വന്നോണ്ട് 32 ശതമാനം എങ്കിലും കിട്ടി മാനം രക്ഷിച്ചു
വേറെ ആരുണ്ട് പ്രതിപക്ഷതൂന്ന്
വന്നു വാദിക്കാന്‍ ഉമ്മച്ചനെ വിളിച്ചതാ തോമാച്ചന്‍
ഗടി പറഞ്ഞു സംവാദത്തിനു പോകാന്‍ പാടില്ലാന്നു മാര്‍പാപ്പ പറഞ്ഞൂന്ന്
അങ്ങനെ സ്കൂട്ടായി

പിന്നെ ആര് ഹസ്സന്‍ കോയയോ ശബ്ദം ശരിയല്ല എന്ന് പറഞ്ഞു മുങ്ങും
ഷാനവാസിക്ക എംപി ആയതില്‍ പിന്നെ ഈ വക കലാപരിപാടി ഒന്നും താല്പര്യമില്ല
ആര്യാടന്‍ ലോട്ടറി എന്ന് കേട്ടിട്ടുണ്ടെങ്കിലും
അത് കടിക്കോ അല്ല അതിനെ
കറി വെക്കാന്‍ പറ്റോ എന്നന്നും അറീല്ല
അപ്പൊ പിന്നെ നേര്‍ച്ച കോഴീ സതീശന്‍ സാര്‍ തന്നെ

അരിയെത്ര എന്ന് ചോദിക്കുമ്പം സതീശേട്ടന്‍
പയര് ഇത്ര
പയര്‍ എവിടെ ഉണ്ടാകുന്നു
അതിന്റെ ശാസ്ത്ര നാമം എന്ത്
എന്നൊക്കെ പറഞ്ഞു തരും
കേന്ദ്ര ചട്ടത്തെ പറ്റി ചോദിച്ചാ ചട്ടക്കാരിയിലെത്തും .

ഒരു ചോദ്യം കാഷിനുള്ളത് ഉണ്ടായിരുന്നു തോമാച്ചന്‍ വക

ഓരോ സംസ്ഥാനോം അവരവര ലോട്ടറി വിറ്റാ പോരേന്ന്

അല്ല പോരെ

6 comments:

  1. സംഭവം കൊള്ളാം പക്ഷെ തോമസ്‌ നേടീ എന്ന് പറഞ്ഞതിനോട് തീരെ യോജിപ്പില്ല
    തോമസിനെ പോലൊരു ബുദ്ധിജീവിയെ സതീശന്‍ വിറപ്പിച്ചു എന്ന് തന്നെയേ എനിക്ക് പറയാന്‍ കഴിയൂ

    ReplyDelete
  2. കൂടാളി ക്കാരന്റെ കോടാലി പ്രയോഗം കൊള്ളാം .പക്ഷെ
    കോടാലി കൊണ്ട് ഒരു വശം മാത്രം വെട്ടി മുറിക്കാതെ
    സത്യസന്ധമായി കാര്യങ്ങള്‍ എഴുതിയാല്‍ നന്നായിരുന്നു.
    വസ്തുതാ പരമല്ല വിവരണം എങ്കില്‍ പാളും മോനെ
    ദിനേശാ ..കാരണം ലക്ഷ ക്കണക്കിന് ആളുകള്‍ വീക്ഷിച്ച
    ഒരു പരിപാടിയെ കുറിച്ചാണ് കോടാലി പ്രയോഗം
    എന്നോര്‍ക്കണം .........

    ReplyDelete
  3. അഭിവാദ്യങ്ങള്‍ സഖാവേ........
    തുടരുക...!!!

    ReplyDelete
  4. തോമ്മാച്ചൻ സികമൊക്കെ ആയിരിക്കും പക്ഷേ ഇന്നലെ താടിയും പല്ലും കൊഴിഞ്ഞ സിഹത്തേയാണു കാണാൻ കഴിഞ്ഞത്...നാട്ടിൽ എല്ലാവരു ലൈവായി കണ്ട സംവാദമല്ലേ..എഴുതുമ്പോൾ കുറച്ച് സത്യസന്ധമായി എഴിതിക്കൂടേ മാഷേ...നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും ഉത്തരം മുട്ടി ബബ്ബബ്ബ അടിക്കുന്ന ഐസക്കിനെയാണു കാണാൻ കഴിഞ്ഞത്...ഒന്നും ചെയ്യാൻ ക്ഴിയില്ലെന്ന് പറഞ്ഞ് ഇത്രയും നാളുമിരുന്ന കേരളാ സർക്കാർ തന്നെ ആരോപണം വന്ന് ഒരു മാസത്തിനകം ഒരു അന്യസംസ്ഥാന ലോട്ടറി പോലും കേരളത്തിൽ ഇല്ലാതാക്കി..കണ്ണുണ്ടായാൽ പോരാ ഇങ്ങനേം കാണാം എന്ന് തെളിയിച്ച് മാഷിനു അഭിവാദ്യങ്ങൾ

    ReplyDelete
  5. പ്രതികരിച്ച ആദ്യത്തെ അനോണി കുഞ്ഞിനു നന്ദി
    ശ്രീ രമേശ ഗുരുവിനും
    പ്രശന്തേട്ടനും സ്നേഹം

    നിഷ്പക്ഷനാകാന്‍ പറഞ്ഞ അനോണി ചേട്ടനോട് ഞാന്‍ പറയട്ടെ (സതീശന്‍ സ്റ്റൈല്‍ )
    നിഷ്പക്ഷം എന്നൊരു പക്ഷമില്ല
    രണ്ടു പക്ഷം മാത്രം വാദി പക്ഷം പ്രതി പക്ഷം (എതിര്‍ക്കുന്ന പക്ഷം )വസ്തുതകള്‍ക്ക് ഇപ്പോഴും ഇപ്പോഴും രണ്ടു പക്ഷം മാത്രം മൂന്നാമത് ഒരു പക്ഷം ഇല്ല

    ReplyDelete
  6. കാണാച്ചരടുകള്‍....................
    അല്ലയോ പപ്പാ താങ്കള്‍ എഴുതിയ ഇ അഭിപ്രായം കണ്ടാല്‍ വലാതെ ചിരിവരും ........'കുരുടന്‍ ആനയെ കാണ്ണാന്‍ പോയ പോലെയായി' ഇ ലേഖനം. സത്യത്തിന്റെ ഒരു കണിക പോലും ഇല്ല .കൈരളി ചാനല്‍ പോലും എഡിറ്റ്‌ ചെയ്തീടും ഐസ്‌ക് സാറിനു അനുകുലമാകി എടുക്കാന്‍ കഴിഞ്ഞില്ല .താങ്കളുടെ ലേഖനത്തിന് അത് കഴിഞ്ഞു എന്നതില്‍ താങ്കള്ക് സന്തോഷികാം "ആടിനെ പട്ടിയും പട്ടിയെ പേപടിയകുവനും സമര്തരാനാലോ ..? പ്രസ്‌ ക്ലബ്ബില്‍ നിന്ന് സംവാദം കഴിഞ്ഞു പുറത്തു പോകുന്ന ഐസക്‌ സിരിനെ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു ....വളിഞ്ഞ മുകവുമായി. സെക്രെടരിയെ പറഞ്ഞയക്കാം എന്ന് പറഞ്ഞു ഇ വിരുദ്ധന്‍ മുങ്ങാനുള്ള പരിപാടി ആയിരുന്നു .പക്ഷെ പിണറായി സഗാവ് വിട്ടില്ല സെക്രെടരിയെ വിടാല്‍ പറ്റില്ല തന്‍ തന്നെ പോകണം എന്ന് പറഞ്ഞു പര്ഞ്ഞയച്ചതാ .....ഒന്ന് പല്ല് തേക്കാനുള്ള സമയം പോലും കൊടുത്തില ആ പഹയന്‍ . തിരക്കിട് പത്രകരെ വിളിച്ചു വരുത്തി ഞാന്‍ വരുന്നു എന്ന് പ്രകിപനവും നടത്തി .ഇതു കണ്ടാലൊന്നും നമുടെ സതീശന്‍ വിറയ്ക്കുന്ന മട്ടില്ല .ലോടരി പ്രശ്നം അരച്ചു കുടിചിരിക്കുകയല്ലേ നമ്മുടെ പയ്യന്‍ ....സംവാദം തുടങ്ങി സതീശന്‍ ചോദിക്കുന്ന ചോത്യഞ്ഞല്ക് മുന്നില്‍ ഐസ്‌ക് സര്‍ ചൂളി പോകുന്ന കാഴ്ച യാണ് പിന്നീടു കാണാന്‍ കഴിഞ്ഞത് .ലോട്ടറി സംവാദം ആരംഭിച്ചു ........തോമസ്‌ 60 മിനിറ്റില്‍ 6 തവണ വെള്ളംകുടിച്ചു, ..!!അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ 5 നാഴി എന്ന് പറയുന്നു....!!! പത്രകരെ ഭോതിപിക്കനെങ്കിലുംഐസ്‌ക് സിര്നു സതീശന്റെ വെല്ലുവിളി എറെടുക്കംയിരുന്നു അതും ഉണ്ടായില്ല .സെക്രട്ടറി യെ വിട്ടിരുന്നെങ്കില്‍ അദ്ദേഹം വേണ്ട രീതിയില്‍ അവതരിപ്പിച്ചില്ല എന്ന് പറഞ്ഞു രക്ഷപെടാമായിരുന്നു അതിനും പിണറായി സഗാവ് സമതിച്ചില്ല........അവസാനം എസ്.എം .എസ് പ്രക്യപനം വന്നു തോമസ്‌ 41% സതീശന്‍ 58.5% ...അസാധു..o.5%. ഇതാണ് സംവാദത്തിന്റെ ചുരുകം

    ReplyDelete