Powered By Blogger

Thursday, September 9, 2010

കുമ്പിടി സ്വാമിയും കൂട്ടുകാരും

ഒരു സുഹൃത്തുമായി ഇന്നലെ ആള്‍ദൈവങ്ങളെ പറ്റി സംസാരിക്കേണ്ടി വന്നു. അങ്ങേരു വിശ്വാസിയാ ഒരു അമ്മ ദൈവത്തിന്‍റെ ഫക്തന്‍(

ഭ യെക്കാള്‍ നല്ലത് ഫ തന്നെയാ )

അവനോടു തര്‍ക്കിച്ചു തര്‍ക്കിച്ചു അവനെ ഒരു കരക്കെത്തിച്ചു എന്നാലും സമ്മതിക്കുന്നില്ല പണ്ടാരകാലന്‍

പണ്ട് ഈ പറഞ്ഞ അമ്മ ദൈവത്തിന്‍റെ വിരല്‍ തൊട്ടാല്‍ വെള്ളം മധുരിക്കുന്നതിന്റെ സയന്‍സ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ക്യാമ്പുകളിലും വിജ്ഞാനോത്സവതിന്റഭാഗമായും കാണിക്കാറുണ്ടായിരുന്നു സ്വീറ്റെക്സ് എന്ന ഒരു അലോപ്പതി ഗുളിക ചെയ്യുന്ന ഒരു കാര്യമായിരുന്നു അത് (ഈ സ്വീറ്റെക്സ് പൊടിച്ചു കൈയീ തേച്ചാ ചുരുങ്ങിയത് ഇരുപതു ഗ്ലാസ് വെള്ളമെങ്കിലും മധുരിപ്പിക്കാം )

ഇനി വേറൊരു സാധനമുണ്ട് കര്‍ണാടകത്തില്‍ സായീ ബോബി

ഇയാളുടെ മുടിയില്‍ വേണമെങ്കില്‍ ഒരാള്‍ക്ക് ഒളിച്ചിരിക്കാം

ആള്‍ദൈവങ്ങളുടെ അപ്പോസ്തലനായ ഈ മുടി ബാബക്ക് വിദഗ്ധനായ ഒരു മജീഷ്യന്റേതില്‍ കവിഞ്ഞ കഴിവോ എന്തെങ്കിലും അദ്ഭുതസിദ്ധികളോ ഒന്നുമില്ലെന്ന് ഏതു സാധാരണക്കാരനും മനസിലാക്കാനുള്ള തെളിവുകള്‍ എ ടി കോവൂരും പ്രേമാനന്ദ്ജിയും കണ്ടെത്തി പ്രസിദ്ധപെടുത്തിയിട്ടുണ്ട്

എന്നിട്ടും നാള്‍ക്കുനാള്‍ കൂപ മണ്ടൂപങ്ങളുടെ ജാഥ വൈറ്റ് ഫീല്‍ടിലെക്ക് ഒഴുകുന്നു

സായി വെറും വട്ട പൂജ്യമായ കുമ്പിടി സ്വാമിയാനെന്നു തെളിയിക്കുന്ന ചില സംഭവങ്ങള്‍ ഇതാ

പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ വച്ച് സായിബാബയുടെ നേരെ വധശ്രമം നടന്നു. അക്രമികളുടെ വെട്ടും കുത്തുമേറ്റ് അംഗരക്ഷകരില്‍ രണ്ടുപേര്‍ തട്ടി പോയി . രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസിന്റെ വെടിയേറ്റ് അക്രമികള്‍ നാലുപേരും മരിച്ചുവീണു. എന്നിട്ടും ഗൂഢാലോചനയുടെ രഹസ്യമറിയാന്‍ സായിബാബക്കു സാധിച്ചില്ല. കുറ്റവാളികളെ കണ്െടത്താന്‍ പോലീസുകാര്‍ വരേണ്ടിവന്നു. ഇയാള്‍ക്ക് വല്ല ബോധോം ഉണ്ടായിരുന്നെങ്കില്‍ അക്രമികളായ കൊലയാളികളെ തന്റെ ആസ്ഥാനത്ത് അന്തേവാസികളായി താമസിപ്പിക്കില്ലായിരുന്നു. കുറ്റവാളികളെ കണ്െടത്താന്‍ പോലീസോ പോലീസ് നായയോ വേണ്ടിവരില്ലായിരുന്നു. വല്ല അമാനുഷിക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കില്‍ പുട്ടപര്‍ത്തിയിലും പരിസരത്തും അഞ്ഞൂറിലേറെ പോലീസുകാരെ കാവല്‍ നിര്‍ത്തേണ്ടിവരില്ലായിരുന്നു. ഈന്ത പനപോലെ മുടി ഉണ്ടായിരുനെങ്കില്‍ ഞാനും ആയേനെ ഒരു സ്വാമി

1993-ല്‍ ഹൈദറാബാദില്‍ സത്യസായിബാബ ട്രസ്റിന്റെ വകയായി ഒരു കല്യാണമണ്ഡപം അന്നത്തെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു വേദിയില്‍വെച്ച് സായിബാബ അന്തരീക്ഷത്തില്‍ നിന്ന് ഒരു സ്വര്‍ണച്ചെയിനെടുത്ത് കല്യാണമണ്ഡപം രൂപകല്‍പന ചെയ്ത ശില്‍പിക്ക് സമ്മാനിക്കുകയുണ്ടായി. ഉദ്ഘാടന പരിപാടി ദൂരദര്‍ശന്‍ വിഭാഗം ഫിലിമില്‍ പകര്‍ത്തിയിരുന്നു. പ്രസ്തുത വീഡിയോ ചിത്രം സായിബാബയുടെ 'അമാനുഷികത'യുടെ എല്ലാ രഹസ്യവും പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമത്രെ. സായിബാബ തന്റെ ഒരടുത്ത അനുയായിയില്‍നിന്ന് സ്വര്‍ണച്ചെയിന്‍ കൈവശപ്പെടുത്തുന്നതും അത് തന്ത്രപൂര്‍വം കൈയിലെടുക്കുന്നതും അതില്‍ വ്യക്തമായി കാണാം. പക്ഷെ ഈ പരിപാടി ക്രൂര ദര്‍ശന്‍ പ്രക്ഷേപിച്ചില്ല കോടിക്കണക്കിന് മനുഷ്യരെ വഴിതെറ്റിക്കുന്ന ബാബയുടെ 'ദിവ്യാദ്ഭുത'ത്തിന്റെ നിജസ്ഥിതി കാണികള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന ഈ പരിപാടി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചില്ല. എന്നാല്‍ കല്യാണമണ്ഡപം ഉദ്ഘാടനപരിപാടി യുടെ വീഡിയോ ശ്രീ പ്രേമാനന്ദ്ജി സംഘടിപ്പിക്കുകയും അത് രാജ്യ വാപകമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു

ശൂന്യതയില്‍നിന്ന് ഭസ്മവും സ്വര്‍ണമോതിരവും ഒലക്കേടെ മൂടും എടുക്കാന്‍ കഴിയുന്ന ഇങ്ങേര്‍(ഒരു മുഴുവന്‍ ഒലക്ക ഇയാള്‍ ശൂന്യതയില്‍ നിന്നും പുറത്തെടുത്താല്‍ ഞാന്‍ പോയി ശിഷ്യപെടാം )എന്തിനു മരുന്നും മറ്റു വസ്തുക്കളും കാശ് കൊടുത്തു വാങ്ങുന്നു . പുട്ടപര്‍ത്തിയിലെ ഇങ്ങേരുടെ ആശുപത്രിയില്‍ സ്വദേശത്തുനിന്നു മാത്രമല്ല, വിദേശത്തുനിന്നും മരുന്ന് വരുത്തുകയാണ് ചെയ്യുന്നത്.

ഇതിലും രസകരമായ സംഭവം കോവൂരാശാന്‍ കൊടുത്ത ഒരു പണിയാണ്
അതിങ്ങനെയാണ്

"വിശ്വവിഖ്യാതമായ സൈക്കോ വാച്ച് കമ്പനിയുടെ ഉടമ പുതിയ മെച്ചപ്പെട്ട ഒരിനം വാച്ച് നിര്‍മിച്ചു. കൂടുതല്‍ പരിശോധനയ്ക്കും സൂക്ഷ്മനിരീക്ഷണത്തിനുമായി അത് തന്റെ സേഫില്‍ ഭദ്രമായി സൂക്ഷിച്ചു.

ഒഴിവുകാലത്തൊരിക്കല്‍ ഇന്ത്യയിലായിരിക്കെ ആകാംക്ഷാപൂര്‍വം പുട്ടപര്‍ത്തി സന്ദര്‍ശിച്ചു. തന്റെ ഭക്തര്‍ക്കിടയില്‍ ജപ്പാന്‍കാരനായ മാന്യനെ കണ്ട സത്യസായിബാബ അദ്ദേഹത്തെ തന്റെ അടുത്തേക്ക് വിളിച്ചു. അന്തരീക്ഷത്തില്‍നിന്ന് ഒരു പൊതിയെടുത്ത് അദ്ദേഹത്തിന് കൊടുത്തു. അത് തുറന്നുനോക്കിയ വാച്ചുനിര്‍മാതാവ് അദ്ഭുതസ്തബ്ധനായി. ടോക്കിയോവില്‍ തന്റെ സേഫില്‍ ഭദ്രമായി സൂക്ഷിച്ച പുതിയ ഇനം വാച്ചായിരുന്നു അത്. പേരും വിലയും കുറിച്ചിട്ട ലേബലിലോ അതിന്മേലുണ്ടായിരുന്ന സില്‍ക്ക് റിബണിലോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല. അതോടെ സൈക്കോ കമ്പനിക്കാരന് സത്യസായിബാബയുടെ ദൈവിക കഴിവുകളെ സംബന്ധിച്ച സംശയങ്ങളെല്ലാം നീങ്ങി. അയാള്‍ സായിബാബയുടെ പാദങ്ങളില്‍ പ്രണമിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തു. അങ്ങനെ ആ ജപ്പാന്‍കാരന്‍ സായിബാബയുടെ ഉത്തമ ഭക്തനായിത്തീര്‍ന്നു.

ടോക്കിയോവില്‍ മടങ്ങിയെത്തി തന്റെ സേഫ് പരിശോധിച്ചപ്പോള്‍ താന്‍ സൂക്ഷിച്ച വാച്ച് അവിടെ ഉണ്ടായിരുന്നില്ലെന്നത് സൈക്കോ കമ്പനിക്കാരനെ കൂടുതല്‍ ആശ്ചര്യഭരിതനാക്കി. നിബിഡമായ തലമുടിയുള്ള, ദൈവികത തോന്നിക്കുന്ന ഒരാള്‍ ഒരു ദിവസം ഓഫീസില്‍ വന്ന് സേഫുതുറന്ന് വാച്ചുമായി തിരിച്ചുപോയതായി പേഴ്സണല്‍ സെക്രട്ടറി അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അദ്ഭുതം പതിന്മടങ്ങ് വര്‍ധിച്ചു''- ഇന്ത്യാ ഗവണ്‍മെന്റ് മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എസ്. ഭാഗവതം എം.എസ്.സി, ഡി.എ.എസ്.സി, പി.എച്ച്.ഡി മലയാളനാട് വാരികയില്‍ എഴുതിയ ലേഖനത്തില്‍ ചേര്‍ത്തതാണ് പ്രസ്തുത സംഭവം.(ഞാന്‍ മലയാള നാട് മാസിക കണ്ടിട്ടുപോലും ഇല്ല ഇത് കൊവൂരാശന്റെ ഒരു ലേഖനത്തിലെ വരികളാണ് )

നമ്മുടെ എ.ടി. കോവൂര്‍ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ തീരുമാനിച്ചു. അങ്ങനെ പുട്ടപര്‍ത്തി സന്ദര്‍ശിച്ച ജപ്പാന്‍കാരന്റെ പേരും വിലാസവും അറിയിക്കാനാവശ്യപ്പെട്ട് കോവൂര്‍ 1973 സെപ്തംബര്‍ 11-നു ഡോക്ടര്‍ ഭാഗവതത്തിന് കത്തെഴുതി. രണ്ടു മാസം കഴിഞ്ഞിട്ടും ഭാഗവതം പ്രതികരിച്ചില്ല. അതിനാല്‍ കോവൂര്‍ ശ്രീലങ്കയിലെ ജപ്പാന്‍ എംബസിയില്‍നിന്ന് സൈക്കോ വാച്ച് നിര്‍മാതാവിന്റെ വിലാസം ശേഖരിച്ചു. തുടര്‍ന്ന് 1973 ഒക്ടോബര്‍ 30-ന് സൈക്കോ വാച്ച് നിര്‍മാതാക്കളായ ഹട്ടോറി ആന്റ് കമ്പനി ലിമിറ്റഡിന്റെ പ്രസിഡന്റ് ഷോജി ഹട്ടോറിക്ക് ഒരു കത്തയച്ചു. അതില്‍ ഡോ. ഭാഗവതം ഉദ്ധരിച്ച കഥ ചേര്‍ത്ത ശേഷം നാലു കാര്യം അന്വേഷിച്ചു:

1. നിങ്ങളോ നിങ്ങളുടെ ഏതെങ്കിലും പാര്‍ട്ണര്‍മാരോ എപ്പോഴെങ്കിലും ഇന്ത്യയിലെ സത്യസായിബാബയെ സന്ദര്‍ശിച്ചിട്ടുണ്േടാ?

2. താങ്കള്‍ക്കോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണര്‍ക്കോ സായിബാബ അന്തരീക്ഷത്തില്‍നിന്ന് വാച്ച് ഉണ്ടാക്കി സമ്മാനിച്ചിട്ടുണ്േടാ?

3. താങ്കളോടോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണറോടോ താങ്കളുടെ പേഴ്സണല്‍ സെക്രട്ടറി ഒരപരിചിതന്‍ സേഫ് തുറന്ന് വാച്ച് എടുത്തുകൊണ്ടുപോയതായി പറഞ്ഞിട്ടുണ്േടാ?

4. താങ്കളോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണര്‍മാരോ സത്യസായിബാബയുടെ ഭക്തനാണോ?

സൈക്കോ കമ്പനി ഉടമ ഷോജി ഹട്ടോറി 1973 നവംബര്‍ 8-ന് കോവൂരിന്റെ കത്തിന് മറുപടി അയച്ചു. അതില്‍ താനോ തന്റെ പാര്‍ട്ണര്‍മാരോ സായിബാബയെ അറിയില്ലെന്ന് അറിയിക്കുകയും നാലു കാര്യങ്ങളും തീര്‍ത്തും നിഷേധിക്കുകയും ചെയ്തു.

എ.ടി. കോവൂര്‍ പ്രസ്തുത മറുപടിയുടെ ഫോട്ടോകോപ്പിയോടൊപ്പം ഡോക്ടര്‍ ഭാഗവതത്തിന് കത്തയച്ചു. അതില്‍ ഷോജി ഹട്ടോറിയോ അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാരോ അല്ലാത്ത ആരെങ്കിലുമാണ് മലയാളനാടിലെ ലേഖനത്തില്‍ വിവരിച്ച സംഭവത്തിലെ കഥാപാത്രമെങ്കില്‍ അയാളുടെ പേരും വിലാസവും അറിയിക്കാനാവശ്യപ്പെട്ടു. അതിനും മറുപടി ഉണ്ടായില്ല. അതിനാല്‍ എ.ടി. കോവൂര്‍ ഈ സംഭവങ്ങളെല്ലാം വിവരിച്ചു ടൈംസ് ഓഫ് ഇന്ത്യയിലെഴുതി. അതോടെ ഡോ. ഭാഗവതം രംഗത്തുവന്നു. 1976 നവംബര്‍ 29-ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു വിശദീകരണക്കുറിപ്പെഴുതി. അതില്‍ താന്‍ അങ്ങനെ ഒരു സംഭവം അറിയില്ലെന്നും അങ്ങനെ ഒരു ലേഖനം ഇംഗ്ളീഷിലോ മറ്റേതെങ്കിലും ഭാഷയിലോ എഴുതിയിട്ടില്ലെന്നും മലയാളം തനിക്കറിയില്ലെന്നും വരുത്താനാണ് ശ്രമിച്ചത്.(ഇത് ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ ഉള്ളതാന്നെ ഇതിലെ കൊല്ലം തെറ്റാണെന്ന് പറഞ്ഞു ആരും എന്നെ കൊല്ലാന്‍ വരരുത് )

ഇങ്ങനെ ഒരു പാട് സംഭവങ്ങള്‍ പക്ഷെ ഇപ്പൊ സായി ആശാന്‍ അങ്ങനെയുള്ള അഭ്യാസ പ്രകടനങ്ങള്‍ക്കൊന്നും മുതിരാറില്ല എന്ന് തോന്നുന്നു
പിന്നെ കേരളത്തില്‍ സന്തോഷ്‌ മാധവന്‍റെയും തോക്ക് സാമിയുടെയും (ഹിമവല്‍ സാമി ഓര്‍ക്കുന്നില്ലേ അയാള്‍ ഇപ്പൊ ബ്ലോഗ്‌ തുടങ്ങി എന്ന് അരൂരാശാന്‍ പറഞ്ഞു ലിങ്കും അയച്ചു തന്നു )ദിവ്യാ ജോഷിയുടെയും (ആയമ്മ ചത്ത്‌ പോയീ ) പ്രശ്നങ്ങള്‍ക്ക് ശേഷം
ഒരു പാട് ജിന്നുമ്മമാരുടെയും ഉപ്പാപ്പമാരുടെയും എടപാട് തീര്‍ന്നു
പോയല്ലോ


എന്നാലും കേരളമല്ലേ ഇതൊക്കെ ശക്തമായി തിരിച്ചു വരും
ഇതിന്റെ മറ്റൊരു ഭാഗമാണ് ടീവിയില്‍ നിത്യേനെ കാണുന്ന കുബെര്‍ കുഞ്ചി വലംപിരി ശങ്ക് പിന്നെ രുദ്രാക്ഷമാല (പണ്ട് സഞ്ജയന്‍ ഇതിനെ പറ്റി രുദ്രാക്ഷ മഹാത്മ്യം എന്നൊരു കഥ എഴുതിയിരുന്നു ഏതോ ഒരു ക്ലാസ്സില്‍ അത് മലയാളം പാഠപുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു ) തുടങ്ങിയ പരസ്യങ്ങള്‍
ഇതിനു അവസാനമില്ല
ഞാനും ഒരു ഗതിയും ഇല്ലെങ്കില്‍ ഇത് പോലൊന്ന് തട്ടി കൂട്ടും നോക്കിക്കോ

ഇതാ സായിയുടെ അഭ്യാസ വീഡിയോ ഈ ലിങ്കില്‍ ക്ലിക്ക് ചെയൂ
http://www.youtube.com/watch?v=Yblhsr1O4IQ
http://www.youtube.com/watch?v=Yblhsr1O4IQ

2 comments:

  1. Dear Kodalee...

    Nalla subject, nalla avatharanam...

    Pls read my poem too....



    നാം കഴുതകള്‍..(കഴുതകളെ ക്ഷമിക്കുക)


    വാര്‍ത്ത പൊട്ടി വീണത്‌,

    ഗാഡ നിദ്രയുടെയൊന്നും
    നേരത്തായിരുന്നില്ല.

    എന്നിട്ടും,
    ചെവിടും മനസ്സും
    കൊട്ടി അടച്ചു
    ഉഗ്രമായുരങ്ങുന്നവനെ പോലെ
    ഞാനമര്‍ന്നു കിടന്നു.

    (ഏറെ പണിപ്പെടാതെ
    ഇങ്ങിനെയൊക്കെ
    ആയി തീരുവാന്‍
    എന്നെ പരിശീലിപ്പിച്ചത് കാലമോ ?)

    ഇപ്പോള്‍
    ചുറ്റിലും ആസുര നൃത്തത്തിന്റെ
    ചിലമ്പൊലികള്‍.
    വേദ മന്ത്ര ധ്വനികള്‍.
    സിദ്ധന്‍ വരുന്നു.
    വിശേഷപ്പെട്ടവന്‍.
    ചുറ്റിലും പ്രമാണിമാര്‍.
    വശ്യമാം പുഞ്ചിരി.

    എനിക്കെഴുന്നേറ്റു നില്‍ക്കണം.
    പാദാരവിന്ദങ്ങളില്‍
    പ്രമാണം അര്‍പ്പിക്കണം.
    അസ്വസ്ഥമായ മനസ്സിന്റെ
    വിഹ്വലതകള്‍
    ഇറക്കി വെക്കണം.
    ഞാന്‍ ഊഴം കാത്തിരിക്കാം...
    ................................
    ഇടിത്തീ,
    എല്ലായ്പോഴും
    അങ്ങിനെയാണ്.
    നിനച്ചിരിക്കാതെ,
    ക്ഷണിക്കാതെ....

    ഇപ്പോള്‍,
    ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
    (അല്ല എന്നെ ഉണര്ത്തിയതാണ്.. .)
    ചിലങ്കകള്‍ക്ക് പകരമിപ്പോള്‍
    പോലീസ് ബൂട്ടിന്റെ മര്‍മരങ്ങള്‍.
    കണ്ണും കരളും ചേര്‍ന്ന നിവേദ്യത്തില്‍
    മുങ്ങി താഴ്ന്ന സ്ത്രീയുടെ നിലവിളി.
    രമ്യ ഹര്മങ്ങളില്‍
    നുരക്കുന്ന മദ്യം.
    ശാന്തി തീരത്ത് നഷ്ടപ്പെട്ടതും
    അതൊന്ന്.

    വ്യര്ധമായിരുന്നു അതൊക്കെയും...
    ഇപ്പോള്‍ എന്റെ അസ്വസ്ഥതകള്‍
    രൌദ്ര ഭാവം പ്രാപിക്കുന്നില്ല.
    ഞാന്‍ സ്വതന്ത്രനാവുന്നു.
    വെളിച്ചം,
    മനസ്സിലൂടെ നിറഞ്ഞ്,
    ഗുരുവിനെ തിരഞ്ഞ്,
    കടങ്കഥ പറഞ്ഞ്,
    പരന്നൊഴുകുന്നു.


    (പ്രകോപനം.സന്തോഷ്‌ മാധവന്‍.
    കപട സന്യാസിമാര്‍ക്ക് ജാതിയും മതവുമില്ല.
    (ഈ കവിത മലയാളം ന്യൂസ്‌-ജിദ്ധ അക്കാലത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

    ReplyDelete
  2. http://www.jihkerala.org/faq/FaqAnswers.php?qi=50

    ReplyDelete