അടുത്ത കാലത്തായി നടന്ന രണ്ടു പ്രധാന ചാട്ടങ്ങളെ കുറിച്ചാണ് പറയുന്നത്
ജയില്‍ ചാട്ടത്തെകാള്‍ പ്രാധാന്യം നേടിയ രണ്ടു ചാനല്‍ ചാട്ടങ്ങള്‍
ഇതിനു മുമ്പും ഒരു പാട് പേര് ചാടിയിട്ടുണ്ട് അതൊന്നും "വാര്‍ത്ത" പോയിട്ട് " വാ" പോലും ആയില്ല .
ഉദാഹരിച്ചാല്‍ ഏഷ്യാനെറ്റില്‍ നിന്നും പണ്ടേ ചാടിയ സനല്‍ പോറ്റി (ഇപ്പൊ എവിടാണാവോ നല്ലൊരു മനിസനാര്‍ന്നു കുറച്ചു നാള് മുമ്പ് വരെ
ജീവനില്‍ കണ്ടിരുന്നു)അത് കഴിഞ്ഞു പ്രമോദ് ,ഭഗത്,വേണു (മൂന്നിനേം മാത്തുക്കുട്ടിച്ചായന് പൊക്കി മനോരമേല് കെട്ടി )പിന്നെ ഏഷ്യാനെറ്റിനോട് ജയ് ഹിന്ദും പറഞ്ഞു പോയ
(പോയതോ സഹികെട്ട് ഓടിച്ചതോ) എന്നറിയില്ല മോഹനേട്ടന്
(അധികം കളിച്ചാല്‍ ഏഷ്യാനെറ്റിലെ മോഹനനെ കൊണ്ട് അഭിമുഖം നടത്തിക്കും എന്ന് പറഞ്ഞാല്‍ ഒരു മാതിരി പെട്ടവരൊക്കെ അടങ്ങും)അങ്ങിനെ പലരും
പക്ഷെ അതിനൊന്നും കിട്ടാത്ത പ്രാധാന്യം നേടിയ രണ്ടു ചാട്ടങ്ങളാണ് സര്‍വ ശ്രീ നികേഷ് അവര്കളുടെതും പൈങ്കിളി ശ്രീ ശ്രീകണ്ഠന് നായരുടെതും .
ആദ്യം ചാടിയത് ഇന്ത്യവിഷത്തിന്റെ ജീവാത്മാവും
പരമാത്മാവും ന്യൂസ് നൈറ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ നികേഷ് കുമാരന് അവര്കളാണ്
ഇതിയാനാണ് വാര്‍ത്ത വായിക്കുമ്പോള്‍ പേനയുടെ ആവശ്യമെന്ത് കോട്ടില്ലാതെ വാര്‍ത്തയില്ല, വിരല്‍ എങ്ങിനെ കടിക്കണം ,വിരല്‍ ചൂണ്ടുന്നതെങ്ങിനെ മുന്നില്‍ കിട്ടുന്നവരെ എങ്ങിനെ കൊല്ലണം,അവരുടെ ക്ഷമ അളക്കുന്നതെങ്ങിനെ "കേള്‍ക്കുന്നുണ്ടോ" എന്ന വാക്കിന്റെ വിവിധ രീതിയിലുള്ള പ്രോനൌന്‍സേഷന്‍
തുടങ്ങി വാര്‍ത്താ വായനാ മാനിഫെസടോ ഉണ്ടാക്കിയത് .
ആദ്യം തന്നെ പാല് കൊടുത്ത കൈയ്ക്ക് കടിച്ചു കൊണ്ടാണ് ഇദ്ദേഹം പുതിയ ഒരു വാര്‍ത്താ സംസ്കാരത്തിന് തുടക്കം കുറിച്ചത് അതോടെ ചാനല്‍ തുടങ്ങാന്‍ കഷ്ടപെട്ട കുഞ്ഞാലി സായിവിന്റെ കാര്യം കട്ട പൊകായായി .
അത് വരെ ഫ്രീസറില്‍ വച്ച ചോക്കോ ബാറ് പോലെയുണ്ടായിരുന്ന
ജനാബ് കുഞ്ഞാലി രജീനാ മാഡം ഓണ്‍ എയര്‍ ആയപ്പോ വെയിലത്ത് വച്ച
ഐസ് ക്രീം പോലെ ഉരുകി ഒലിച് ഇല്ലാണ്ടായി.
പണക്കാട്ടുന്നു കോയീ ബിരിയാണീം സുലൈമാനീം ഒന്നിച്ചിരുന്നു ബെയ്ചോണ്ടിരുന്ന മുനീര്‍ ഡോക്ടറും കുഞ്ഞാലി സായിവും അതോടെ തിലകനും അമ്മയും പോലായി അല്ലെങ്കില്‍ ലാലിനേം അഴീകൊടിനേം പോലായി .
അന്നൊക്കെ നികേഷിനെ സഹിച്ച മുനീര്‍ സാഹിബിനെയും വഴിയാധാരമാകിയാണ് നികേഷ് ചാനലില്‍ നിന്നും ചാടിയത് .
ഇടിവെട്ടിയ മുനീറിനെ പാമ്പുകടിക്കാന്‍ കുഞ്ഞാലീ സായ്വും സ്വന്തം ചാനലുമായി വരുന്നുണ്ട്
മുനീറിന്റെ കാര്യം പോക്കാ ഓന്റെ ഇന്ത്യാ വിഷതിന്റെം
രണ്ടാമത്തെ ചാട്ടം നവ തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും
പൈങ്കിളി,പച്ച ചിരി ,ഗുഡ് ബൈ എന്നിവയുടെ പിതാവും ആയ
ശ്രീ ശ്രീ (അ )ശ്രീകണ്ഠന് നായരുടെതാണ്.ഏഷ്യാനെറിനെ ഏഷ്യാനെറ്റ് ആക്കിയത് അങ്ങേര് ഒറ്റ ഒരാളാണ് ഏഷ്യാനെറ്റിലെ എല്ലാ ജനപ്രീയ പരിപാടികള്‍ക്ക് പിന്നിലെയും കറുകറുത്ത കൈ നായരുടെതാണ്
ഒടുവിലായി സ്റ്റാര്‍ സിങ്ങരടക്കം.
നായര്‍ സാര്‍ തന്നെ നടത്തുന്ന അല്ല തുള്ളുന്ന നമ്മള് തമ്മില്‍ എഴുന്നൂറ്റി അമ്പത് എപ്പിസോടാണ് പിന്നിട്ടത് .
നൂറു നൂറ്റമ്പതാളേ എല്ലാ ആഴ്ചയും വിളിച്ചു വരുത്തുകയും ആരെ കൊണ്ടും ഒന്നും പറയാന്‍ സമ്മതിക്കാതെ ചാടി ചാടി കളിക്കുന്നതും ആണ് നായരുടെ ഷോ. എന്നാലും നല്ല റേറ്റിങ്ങ് ഉണ്ടായിരുന്നു ഇത്നെക്കാള്‍ നല്ല വിഷയം സംവദിക്കുന്ന കണ്ണാടിയെക്കാള്‍ .
സാധാരണ എല്ലാരെയും "ആക്കുന്ന "രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന നായരെ അടുത്ത കാലത്ത് യുവ താരം രാജുമോന് ഒന്ന് ഇരുത്തി
നായര്‍ രാജൂനോട് ഹൈ ടെക് ആണോന്നു ചോദിച്ചു
രാജു മനസിലായില്ല എന്ന് പറഞ്ഞു
നായര്‍ പരമാവധി പുച്ഛം മുഖത്ത് വാരി തേച് വിശദീകരിച്ചു ട്വിട്ടര്‍ പോലുള്ളവയില്‍ കേറി വിളയാടാരുണ്ടോ
രാജുമോന് നായരേക്കാള്‍ പത്തിരട്ടി പുച്ചനാള്‍ട്ടിയോടെ തിരിച്ചു ചോദിച്ചു ട്വിട്ടരും ഫേസ് ബുക്കും ഹൈടെക് ആണെന്ന് ആരാടോ കോപ്പേ തന്നോട് പറഞ്ഞത്അതൊക്കെ വെറും ലോ ടെക് ആണെടോ എന്ന്
നായര്‍ ചമ്മി പോയി
(പണ്ട് സുരേഷിനോട് കളിച്ച മൈനയെ പോലെ )
പക്ഷെ നായര്‍ക്ക് അതൊന്നും പ്രശനമേ അല്ല പണ്ടാര തൊലികട്ടിയാണ് .
നായര്‍ പോയതോടെ ഏഷ്യാനെറ്റിന്റെ കളസം കീറുമെന്നാ തോന്നുന്നത് .
തല്ക്കാലം നായരുടെ ഗ്യാപ് അടകാന്‍ ജഗദീഷിനെ ഇറക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ്
ജഗദീശന് ഇപ്പൊ മൈക്ക് കിട്ടിയാല്‍ കൊന്നാലും വിടാതെ,വാചക കസര്‍ത്തും ഹിന്ദി പാട്ടും ഒക്കെയായി മനുഷ്യരെ പരമാവധി വെറുപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കാണാന്‍ മ ബു ലുക്ക് ആണെങ്കിലും അതല്ല എന്ന് കാണിക്കാനുള്ള പെടാപാട് (കണ്ടാ ഒരു ലുക്ക് ഇല്ലന്നെ ഉള്ളൂ അണ്ണന് എംകോം ഒന്നാം റാങ്കാ)
നായരും കുമാറും പോയത് മാതൃഭുമി യുടെ പിറക്കാനിരിക്കുന്ന ചാനലുകുട്ടിക്കരികിലെക്കാണെന്നും അതല്ല മനോരമയുടെ പുതിയ അവതാരത്തിലെക്ക് ആണെന്നും
ഒക്കെ ഓലകള്‍ വരുന്നുണ്ട് . ഏതായാലും മലയാളം മൊഴിയാന്‍ പത്തു പന്ത്രണ്ടു ചാനല്‍ കൂടി റെഡി ആകുന്നു അണിയറയില്‍ .
കുഞ്ഞാലി വക ,മുരളി വക, മാതൃഭൂമി വക ,ജോസഫ് വക ,ചിലപ്പോ ഒന്ന് നടേശ ഗുരു വകയും ഉണ്ടാവും
സഹിക്കുക തന്നെ