Tuesday, January 4, 2011

എന്നാലും എന്‍റെ .......... രാജാവേ


ഹോ എന്തൊക്കെ പ്രതീക്ഷകളായിരുന്നു ഒക്കെ വെള്ളത്തില്‍ വരച്ച വരപോലെ ആയി.ഡിസംബര്‍ രണ്ടിന് ഖത്തറിന് 2022 ലെ ഫുട്ബാള്‍ ലോക കപ്പിന് ആഥിധേയം വഹിക്കാനുള്ള അവസരം ലഭിച്ച വാര്‍ത്ത ഞങ്ങള്‍ കേരളാ ഖത്തരികള്‍ രോമാഞ്ചതോടെയാണ് കേട്ടത് . മല്ലൂസ് ആയ മല്ലൂസ് ഒക്കെ ആവേശം സഹികാഞ്ഞു റോഡിലേക്കിറങ്ങി.
യദാര്‍ത്ഥ ഖത്തരികള്‍ പോലും ഞെട്ടിപ്പോയി മലബാരീസിനു ഇത്ര ആവേശമോ ?
ഞങ്ങള്‍ വണ്ടികളില്‍ കസര്‍ത്തുകള്‍ കാണിച്ചും ഹോണടിച്ചും (ഹേ അതല്ല )സ്നോ സ്പ്രേ അടിച്ചും ആഘോഷം തകര്‍ത്തു .
മറ്റു രാജ്യക്കാരായ പ്രവാസികള്‍ക്കൊന്നും ഇതിന്റെ ഗുട്ടന്‍സ് പുടികിട്ടിയില്ല .അവര്‍ കരുതി.രണ്ടായിരത്തി ഇരുപത്തിരണ്ടു ആകാന്‍ ഇനിയും പത്തു പന്ത്രണ്ട് കൊല്ലം കഴിയേണ്ടേ എന്ന് .
പക്ഷെ നമ്മള്‍ മല്ലൂസ് കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു ലോകകപ്പ് കിട്ടുന്നതോടെ കൂടുതല്‍ തൊഴിലവസരം വരും
മറ്റു പല നിബന്ധനകളും എടുത്തു കളയും,ബാറുകള്‍ ഡാന്‍സ് ബാറുകള്‍ എന്നിവ കൂണ് പോലെ ഉയരും ഹോ ഞങ്ങള്‍ പല പല സ്വപനങ്ങള്‍ കണ്ടു ഉറങ്ങി .
പിറ്റേ ദിവസം മുതല്‍ ഊഹാപോഹങ്ങളുടെ പെരുമഴയായിരുന്നു .
കാണുന്നവര്‍ കാണുന്നവര്‍ ഓരോ പുതിയ വാര്‍ത്തകള്‍ കൊണ്ട് വന്നു . ക്യാന്‍സല്‍ അടിച്ചാ പ്രശ്നമില്ല ,മിനിമം സാലറി മൂവായിരം റിയാല്‍ ആക്കും ആനയാക്കും തേങ്ങയാക്കും ചേനയക്കും തുടങ്ങി രാജാവ് നടത്താന്‍ പോകുന്ന വാഗ്ദാനങ്ങള്‍ നാല് ദിക്കിലേക്കും പറക്കാന്‍ തുടങ്ങി . കേട്ടവര്‍ അടുതയാളിലെക്ക് കൈമാറുന്നതിന് മുന്പ് ചിലത് കൈയ്യില്‍ നിന്നിടാന്‍ മറന്നില്ല .പലരും രാജ്ഞിയുടെ അന്ത പുരത്തില്‍ നിന്നും ഇപ്പൊ കിട്ടിയതാണെന്ന് എന്ന ഗമയിലാണ് ഇതൊക്കെ അടിച്ചു വിടുന്നത് . ഞാനും കുറച്ചൊക്കെ അടിച്ചു വിട്ടു .അതിനിടെ എരിതീയില്‍ എണ്ണ പോലെ യു എ ഇ നിലവിലുള്ള ചില നിബന്ധനകള്‍ എടുത്തു മാറ്റി സ്പോണ്‍സര്‍ ഷിപ്പ് പ്രശ്നങ്ങളും മറ്റും .അത് കൂടി കേട്ടതോടെ ഞങ്ങള്‍ കൈവിട്ടു പോയി
ഡിസംബര്‍ പതിനെട്ടിനാണ് ഖത്തറിന്റെ നാഷണല്‍ ഡേ അന്നാണത്രേ രാജാവ് ഈ കണ്ട കാക്കത്തൊള്ളായിരം വാഗ്ദാനങ്ങളും കോര്‍ണിഷില്‍ വച്ച് പ്രഖ്യാപിക്കുക എന്നും കേട്ടു.
അങ്ങനെ കാത്തു കാത്തു നിന്ന് ഡിസംബര്‍ പതിനെട്ടും വന്നു
ഞങ്ങള്‍
കുളിച്ചു
കുറിയും തൊട്ടു
കൊച്ചു വെളുപ്പാന്‍
കാലത്ത്
കൊടും തണുപ്പും സഹിച്
കോര്‍ണിഷില്‍
കാത്തിരുന്നു .
ദാ വരുന്നു ഖത്തര്‍ എന്ന അതി സമ്പന്ന രാജ്യത്തിന്റെ അധിപനായ ഹിസ്‌ ഹൈനെസ് ഷെയിക്ക് ഹമദ് ബിന്‍ ഖലീഫ അല്‍താനി .
ഞങ്ങള്‍ അറബി അറിയില്ലെങ്കിലും കാതു കൂര്‍പ്പിച്ചു
ദിപ്പോ പറയും
മക്കളെ നാളെമുതല്‍ നിങ്ങള്‍ ഇഷ്ടമുള്ളിടത്ത് പണിയെടുതോളൂ
ഇഷ്ടമുള്ളത്ര റിയാല്‍ ശമ്പളം വാങ്ങിക്കോ
ഒരു സ്പോണ്‍സാറിനെയും പേടിക്കണ്ട .
സ്പോന്‍സര്‍ ഷിപ്പ് എന പ്രശ്നം ഇന്നുമുതല്‍ ഇല്ല
ക്യാന്‍സല്‍ അടിച്ചാ പിറ്റേ ദിവസം കേറിവരാം
ക്യാന്‍സല്‍ അടിച്ച കമ്പനിയിലെ മുദീറിനെ കിലുക്കം സ്റ്റയില്‍ ചീത്ത വിളിക്കാം
കുറൂജ് എന്നാ മാരണം എടുത്ത് ദൂരെ കളയും
ഖത്തര്‍ എയര്‍വയ്സ് കേരളത്തിലേക്ക് ഫ്രീയായി പറക്കും
ഖത്തര്‍ ഗ്യാസ് വെറുതെ തരും .

അവസാനം പവനായി ശവമായി
രാജാവ് ഒരു ചിരി മാത്രം ചിരിച് പറ്റിച്ചേ എന്നും പറഞ്ഞ് വന്ന വണ്ടിയില്‍ കേറി സ്ഥലം വിട്ടു

വാഗ്ദാനോം ഇല്ല ഒരു കോപ്പും ഇല്ല
ഒരു ദിവസത്തെ ലീവും കളഞ്ഞു കോര്‍ണിഷിലെ തണുപ്പ് കൊണ്ടത് മെച്ചം
പോകുന്ന വഴി കണ്ടോരോടൊക്കെ പറഞ്ഞു
എന്നാലും എന്റെ ഹമദ് രാജാവേ കോപ്പിലെ എടപാടായി പോയി ഈ ചെയ്തത് .
എന്നാലും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ 2011 ജനുവരി ഒന്ന് വരെ കാത്തു അന്നെങ്കിലും പറയുമായിരിക്കും എന്ന് ആശ്വസിച്ചു .
ഒക്കെ വെറുതെ
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹികുവാന്‍ മോഹം .

ചെലപ്പോ അടുത്ത ഡിസംബര്‍ പതിനെട്ടിന് പറയുവായിരിക്കും അല്ലെ ?

ഡിസ്ക്ലൈമര്‍ :സുഹൃത്തുക്കളെ ബഹുമാനപെട്ട ഖത്തര്‍ രാജാവ് ഒരു വിധത്തിലുള്ള വാഗ്ദാനവും നടത്തിട്ടില്ല ഇതൊക്കെ ഞങ്ങള്‍ മലയാളികള്‍ തന്നെ വെറുതെ ചിന്തിച്ചു കൂട്ടിയതാണ് അദ്ധേഹത്തിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് ഖത്തര്‍ മറ്റു പടിഞ്ഞാറന്‍ ശക്തികളെ തോല്‍പ്പിച്ചുകൊണ്ട് ഈ മഹത് നേട്ടം കൈവരിച്ചത്

28 comments:

 1. കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ

  ReplyDelete
 2. ഇനിയും വരാനിരിക്കുന്നു പതിനൊന്ന് ഡിസംബര്‍ പതിനെട്ടുകള്‍ !!. ചെയ്യുമായിരിക്കും... വാഗ്ദാനം.!

  ReplyDelete
 3. ഹ ഹ ഞാനും പോയി രാജാവിനെ കാണാന്‍. ഒരു വ്യത്യാസവും ഇല്ല, ഖത്തര്‍ ഇപ്പോഴും പഴയത് പോലെ തന്നെ.രണ്ടു കൊല്ലം ബാന്‍ മാറ്റിയില്ലെങ്കില്‍ ഇവിടെ എത്ര ബില്യന്റെ പ്രൊജക്റ്റ്‌ വന്നിട്ടും നമ്മെ പോലുള്ളവര്‍ക്ക് ഒരു കാര്യോം ഇല്ല.

  ReplyDelete
 4. വെറുതെ ചുമ്മാ മോഹിച്ചോ എന്തായാലും ഒന്നും നടക്കാന്‍ പോകുന്നില്ല.മോഹിക്കുക എങ്കിലും ആകാമല്ലോ.പിന്നെ ഫിഫാ 2022 ഖത്തറില്‍ തന്നെ നടക്കുമോന്ന് ദൈവത്തിനേ അറിയതോള്ളൂ. (ഇപ്പോള്‍ പോകുന്ന പോക്കില്‍ഒരു ചാന്‍സും ഇല്ല)

  ReplyDelete
 5. വിശ്വാസം അതല്ലേ എല്ലാം ,

  ReplyDelete
 6. 'യദാര്‍ത്ഥ' ഖത്തരികള്‍ പോലും ഞെട്ടിപ്പോയി മലബാരീസിനു ഇത്ര ആവേശമോ ? യഥാർത്ഥ ഖത്തരികൾക്ക് യാഥാർത്ഥ്യം ഒന്നും മനസ്സിലാകാതിരിക്കട്ടെ. ചിലപ്പോൾ പണ്ടു സൗദി ചെയ്തതു പോലെ ഇന്ത്യക്കാർക്ക് വിസ കൊടുക്കുന്നത് നിർത്തും.
  ഞാൻ യു.എ.ഇ.യിലാണ്.‌ എന്നാലും നിങ്ങളുടെ നർമ്മത്തിൽ ചാലിച്ച ആകുലതകൾ മനസ്സിലാക്കുന്നു. ജയകേരളത്തിൽ നിന്നാണു വന്നത്. വായിച്ച് കുറെ ചിരിച്ചു.

  ReplyDelete
 7. പിന്നില്ലേ.... അടുത്ത ഡിസം. 18 എന്നൊന്നുണ്ടെങ്കിൽ ഉറപ്പ്!!
  നന്നായിട്ടുണ്ട് അവതരണം. കാണാം..

  ReplyDelete
 8. മലബാരികളുടെ ആ പ്രകടനം ഞാനും കണ്ടിരുന്നു. മാത്രമല്ല ഇങ്ങളു പറഞ്ഞപോലെ ബാന്‍ ഒരുമാസമാക്കുമെന്ന് ഒരാളോട് തര്‍ക്കിക്കുകയും ചെയ്തു. (ഒരു പഹയന്‍ പറ്റിച്ച പണിയാ അത്.) എന്നാലും നമുക്കു പ്രതീക്ഷിയ്ക്കാമെന്നെ..ചിലപ്പോ ബാന്‍ ആറുമാസമായിക്കൂടെന്നില്ല.

  ReplyDelete
 9. പ്രതീക്ഷ കൈ വിടെണ്ടാ, 2022 വരെ ഇല്ലേ സമയം, 10 വര്‍ഷത്തിനിടക്കുള്ള ഏതെങ്കിലും ഒരു ദിവസം പറയുമായിരിക്കും

  ReplyDelete
 10. theerchayayum pratheeksha kai videnda.... aashamsakal...

  ReplyDelete
 11. ഇതിന് മലയാളത്തില്‍ ഒരു ചൊല്ല് ഇല്ലേ..
  "ആരോ പെറ്റൂന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുക" എന്നോ ... [കാളയോ മറ്റോ]

  ReplyDelete
 12. പ്രതീക്ഷ കൈവിടണ്ടാ....കൂടാളിക്കാരാ.....
  ഞമ്മളെ രാജാവിനു സുഖല്ലേ..
  ഒന്നുകൊണ്ടും ധൈര്യപ്പെടെണ്ടാ....
  ഞാന്‍ വിളിക്കാം ഹമദിനെ ട്ടോ...

  കൊറേശ്ശ് അക്ഷരത്തെറ്റ് ഉണ്ട്...എന്നാലും നന്നായീനു കെട്ടോ..
  Please remove word verification ok..

  ReplyDelete
 13. ഡിസ്ക്ലൈമറ്‌ ഇട്ടൂല്ലേ..

  ReplyDelete
 14. സമീര്‍ ഭായി ,ആളവന്താന്‍,ഷാജിയേട്ടന്‍ ,മിസ്റ്റര്‍ പഞ്ചാര ,പ്രിയപ്പെട്ട ചെകു,
  മമ്മൂട്ടിക്ക ,മുകില്‍,ആലക്കോട് ബിജു,
  അനീസ, ജയരാജേട്ടന്‍ ,ദിവകര്‍ജി ,
  കമെന്റ് ഡിലീറ്റി പേര്‍സണല്‍ മേസജയച്ച അരൂര്‍ ആശാന്‍ ,പ്രിയപ്പെട്ട റാണി പ്രിയ ,നികു പിന്നെ പ്രദീപ്‌ പെരസ്സന്നൂര്‍ അവര്‍കള്‍ക്കും
  രണ്ടു ലോഡ് നന്ദി ഒരു ലോഡു മണല്‍ എന്നിവ വീട്ടുമുറ്റത്ത്‌ എതിച്ചുതരുന്നതായിരിക്കും
  മണലിനു മാത്രം കാശുകൊടുക്കുക
  നന്ദി തികച്ചും ഫ്രീ

  ReplyDelete
 15. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
  വെറുതെ മോഹിക്കുവാന്‍ മോഹം ....
  നല്ല ഇഷ്ടമുള്ള രണ്ടു വരികള്‍

  മോഹിക്കുവാന്‍ നമുക്ക് ചുങ്കം കൊടുക്കണ്ടല്ലോ..വെറുതെമോഹിയ്ക്കുക..എന്നെങ്കിലും നടക്കും

  ReplyDelete
 16. ""avasaanam pavanaayi shavamaayi""

  kalackan pazhamchollu.

  his highness koodaly kara-kodu-kaiyyu!

  kalacky machu

  ReplyDelete
 17. കോടാലി ആ രാജാവിന് കൊടുക്കാം, എന്താന്ന് വെച്ചാല്‍ ഞാന്‍ അദ്ദേഹത്തിന് മലയാളം പഠിപ്പിച്ചേച്ച് ഈ ബ്ലോഗ് വായിക്കാന്‍ കൊടുക്കും.

  അപ്പൊന്തായി? കോടാലി എടുത്തവന്‍ കോടാലിയാലെ എന്നൊരു ചൊല്ല് പോലാകും എന്ന് കേട്ടിട്ടില്ലേ? അത് തന്നെ!

  ആകുലതയും നര്‍മ്മവും ഇഷ്ടപ്പെട്ടു.

  pls remove word verify

  ReplyDelete
 18. അയ്യോ, കൂടാളി യെശമാന്റെ ആരേലും ആണോ??? ഞാനോടി(യിട്ടില്ല!)

  ReplyDelete
 19. kollam koodalee

  kai pollathe nokkANE
  THALA POKAATHE NOKKANE

  ReplyDelete
 20. വെഷമൊണ്ട് അതെ സമയം വേദനണ്ട്....അവസാനം രാശാവിനെ ഒരു സുഹിപ്പിക്കലും.....ഊം ഇപ്പൊ കിട്ടും....
  ഓടോ : കൂടാളിയില്‍ എവിടെ ???......സസ്നേഹം

  ReplyDelete
 21. പ്രതീക്ഷയാണല്ലോ ജീവിതം. എന്തായാലും കുഴപ്പമില്ല. ചിലപ്പോള്‍ നടന്നേക്കും അങ്ങിനെ പ്രതീക്ഷിക്കുന്നതാണ് നല്ലത്.
  ആശംസകള്‍.

  ReplyDelete
 22. കുസുമ ചേച്ചിക്കും
  ജോ ജോസഫച്ചയനും
  കാക്ക തൊള്ളായിരം നന്ദി

  നിശാ സുരഭീ വന്നതിനും അഭിപ്രായത്തിനും നന്ദി
  പിന്നെ വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റണം എന്ന് എനിക്കും ആഗ്രഹമുണ്ട് നടക്കണ്ടേ ഇതൊക്കെ അറിയാമെങ്കില്‍ ഞാന്‍ ആരായേനെ
  സുമിതക്കും യാത്രികന്‍ ചേട്ടനും റാംജീ റാവുവിനും നൂറ്റൊന്നു രൂഫയും താന് വണങ്ങി ഓരോ ജോഡി നന്ദിയും

  ReplyDelete
 23. തമാശക്കിടയിലും പ്രവാസിയുടെ ആകുലതകള്‍ വരച്ചു കാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..!

  ReplyDelete
 24. നർമ്മത്തിൽ ചാലിച്ചിട്ട് എല്ലാ വിഹ്വലതകളും കാൽ പന്തിലൂടെ അടിച്ചു കളിച്ചു....
  അസ്സലായി കേട്ടൊ ഭായ്

  ReplyDelete